'കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായപ്പോഴും മോദിയെക്കുറിച്ചു പറഞ്ഞത് മാറ്റിപ്പറഞ്ഞിട്ടില്ല, ഞാനാണ് ശരിയെന്നു കേരളം തെളിയിച്ചതാണ്'

'കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായപ്പോഴും മോദിയെക്കുറിച്ചു പറഞ്ഞത് മാറ്റിപ്പറഞ്ഞിട്ടില്ല, ഞാനാണ് ശരിയെന്നു കേരളം തെളിയിച്ചതാണ്'
'കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായപ്പോഴും മോദിയെക്കുറിച്ചു പറഞ്ഞത് മാറ്റിപ്പറഞ്ഞിട്ടില്ല, ഞാനാണ് ശരിയെന്നു കേരളം തെളിയിച്ചതാണ്'

കണ്ണൂര്‍: നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടിനെയാണ് താന്‍ പ്രസംസിച്ചതെന്നും ഇക്കാര്യത്തില്‍ താനാണ് ശരിയെന്നു കേരളം തെളിയിച്ചതാണെന്നും കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടി. തന്നെ പുറത്താക്കുന്നതിനു പകരം കോണ്‍ഗ്രസ് എങ്ങനെ ഈ നിലയിലായെന്നാണ് ആ പാര്‍ട്ടിയുടെ നേതാക്കള്‍ പരിശോധിക്കേണ്ടതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിക്കൊണ്ടുള്ള നടപടിയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടിനെക്കുറിച്ചാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. അങ്ങനെയൊരു കാഴ്ചപ്പാടുള്ളതുകൊണ്ടാണ് ജനങ്ങള്‍ മോദിയെ വീണ്ടും തെരഞ്ഞെടുത്തത്. ജനങ്ങള്‍ക്കു ടൊയ്‌ലറ്റ് പണിതു നല്‍കിയതും പാചക വാതകം നല്‍കിയതും അംഗീകരിക്കപ്പെട്ടു. അതാണ് തെരഞ്ഞെടുപ്പു ഫലത്തില്‍ കണ്ടത്. മോദിയെക്കുറിച്ചല്ല, അതിനേക്കാളേറെ ഗാന്ധിജിയെക്കുറിച്ചാണ് താന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി വിശദീകരിച്ചു.

''ഞാന്‍ മുമ്പും ഗുജറാത്തിനെ പ്രകീര്‍ത്തിച്ചു സംസാരിച്ചിട്ടുണ്ടെന്നാണ് എനിക്കു തന്ന കാരണംകാണിക്കല്‍ നോട്ടീസില്‍ പറഞ്ഞത്. അങ്ങനെ സംസാരിച്ചതിനാണ് എന്നെ സിപിഎമ്മില്‍നിന്നു പുറത്താക്കിയതെന്ന് മുല്ലപ്പള്ളിക്കറിയാമോ? അന്നും പിന്നീടും ഇക്കാര്യത്തില്‍ ഞാന്‍ നിലപാടു തിരുത്തിയിട്ടില്ല. കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്നോടു പറഞ്ഞത് ഗുജറാത്തിനെക്കുറിച്ചു പറഞ്ഞതു മാറ്റിപ്പറയണമെന്നാണ്. എങ്കിലേ ജയിക്കാനാവൂ എന്നാണ് പറഞ്ഞത്. എന്നിട്ടും ഞാന്‍ പന്ത്രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്'' - അബ്ദുള്ളക്കുട്ടി പറഞ്ഞു.

അന്നു ഞാന്‍ പറഞ്ഞ വികസന നയമാണ് പിന്നീട് പിണറായി വിജയന്‍ സ്വീകരിച്ചത്. നാലുവരിപ്പാതയ്ക്കു ഭൂമി ഏറ്റെടുത്തും ഗെയ്ല്‍ പദ്ധതി നടപ്പാക്കിയും പിണറായി ഇപ്പോള്‍ വികസന നായകന്‍ ആയിരിക്കുകയാണ്. വികസന കാര്യത്തില്‍ ഞാനാണ് ശരിയെന്നാണ് കേരളം തെളിയിച്ചത്- അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയം മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും അതുകൊണ്ട് മറ്റു രംഗങ്ങളിലേക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെയില്‍ ചേരുമോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com