ട്രെയിൻ യാത്രക്കിടെ കാണാതായ പെൺകുട്ടിയെ കണ്ടെത്തി ; 17 കാരിയെ കണ്ടെത്തിയത് കൊല്ലത്തുനിന്ന്  

പൊലീസ്​ നടത്തിയ അ​ന്വേ​ഷ​ണത്തിനൊടുവിലാണ്​ ​കൊല്ലം റെയിൽവേ സ്​റ്റേഷനിൽനിന്ന്​ കുട്ടിയെ കണ്ടെത്തിയത്
ട്രെയിൻ യാത്രക്കിടെ കാണാതായ പെൺകുട്ടിയെ കണ്ടെത്തി ; 17 കാരിയെ കണ്ടെത്തിയത് കൊല്ലത്തുനിന്ന്  

കൊല്ലം: തീവണ്ടി യാത്രക്കിടെ കാണാതായ പെൺകുട്ടിയെ കണ്ടെത്തി.  കൊല്ലം റെയിൽവേസ്​റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ​ കണ്ടെത്തിയത്. വനിതാഹെൽപ്​ലൈൻ കസ്​റ്റഡിയിലാണ്​​ പെൺകുട്ടി ഇപ്പോൾ. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് കൊ​ച്ചി​യി​ല്‍ നി​ന്നും ട്രെ​യി​ന്‍ ക​യ​റി​യ പെൺകുട്ടി വീ​ട്ടിലെത്താത്തതിനെ തുടർന്ന്​ പിതാവ്​​ ശിവജി വ​യ​നാ​ട് മീ​ന​ങ്ങാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും ചോ​റ്റാ​നി​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തിയും ന​ല്‍കിയിരുന്നു​. 

തുടർന്ന്​ പൊലീസ്​ നടത്തിയ അ​ന്വേ​ഷ​ണത്തിനൊടുവിലാണ്​ ​കൊല്ലം റെയിൽവേ സ്​റ്റേഷനിൽനിന്ന്​ കുട്ടിയെ കണ്ടെത്തിയത്. കുട്ടി എങ്ങനെ കൊല്ലത്തെത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. മകളെ കാണാതായതിനെ തുടർന്ന് ശിവജി​ സ​ഹാ​യം അ​ഭ്യ​ര്‍ത്ഥി​ച്ച് ഫെയ്​സ്ബു​ക്കി​ലും കു​റി​പ്പിട്ടിരുന്നു. ശിവാജി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.

കാണാതായ മകളെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവജി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പോസ്റ്റ് ഷെയര്‍ ചെയ്ത് വിവരങ്ങൾ അന്വേഷിച്ചു സഹായിച്ച  എല്ലാവര്‍ക്കും നന്ദി പറയുന്നതായും ശിവജി കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com