ബെംഗളൂരുവില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ബസ് പാലക്കാട് വയലിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പാടത്തേക്ക് മറിഞ്ഞ ബസ് പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. 
ബെംഗളൂരുവില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ബസ് പാലക്കാട് വയലിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്


പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയില്‍ ബസ് പാടത്തേക്ക്  മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന അന്തര്‍സംസ്ഥാന ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ ചിറ്റൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ന് ആയിരുന്നു അപകടം. ഞായറാഴ്ച രാത്രി ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്കു തിരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 38 പേരാണ് ബസ്സിലുണ്ടായിരുന്നത്. ബസ്സിന്റെ ചില്ലുകള്‍ പൊട്ടിച്ചാണ് പരിക്കേറ്റവരില്‍ പലരെയും നാട്ടുകാര്‍ പുറത്തെടുത്തത്. പിന്നീട് അഗ്‌നിശമന സേനയെത്തി ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മുഴുവന്‍ പേരെയും പുറത്തെത്തിച്ചു.

ബെംഗളൂരുവില്‍ നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് വരുന്ന ബസുകള്‍ സാധാരണ വാളായാര്‍ വഴിയാണ് സഞ്ചരിക്കുന്നത്. എന്നാല്‍, അപകടത്തില്‍പ്പെട്ട ബസ് ചിറ്റൂര്‍ ഭാഗത്തുകൂടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ബസിന് തൊട്ടുപിന്നാലെ വന്ന പൊലീസ് ജീപ്പില്‍ ഉണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com