പനി ബാധിച്ച് യുവതി മരിച്ചു; നിപയല്ലെന്ന് പ്രാഥമിക നിഗമനം
By സമകാലികമലയാളം ഡെസ്‌ക് | Published: 04th June 2019 07:18 PM |
Last Updated: 04th June 2019 07:18 PM | A+A A- |

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വൈറല്‍ പനി ബാധിച്ച് യുവതി മരിച്ചു. ആന്ധ്ര കുര്‍നൂല്‍ സ്വദേശിനി സബീന പര്‍വീണ്‍ ആണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. നിപ ബാധയല്ലെന്നാണ് പ്രാഥമിക നിഗമനം.
യുവതിയ്ക്ക് രോഗബാധയ്ക്കിടയാക്കിയത് ഏതുതരം വൈറസ് ആണെന്നു സ്ഥിരീകരിക്കാന്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേയ്ക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്.