'പൂര്‍ണ്ണ സജ്ജം, നമ്മള്‍ അതിജീവിക്കും' ; വിവിധ വകുപ്പുകളുടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി

1077 എന്ന നമ്പറില്‍ പൊതു ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കും. ആരോഗ്യ വകുപ്പിന്റെ ദിശ സെന്ററില്‍ നിന്ന് 1056 എന്ന നമ്പറിലും വിവരങ്ങള്‍ ലഭിക്കും
'പൂര്‍ണ്ണ സജ്ജം, നമ്മള്‍ അതിജീവിക്കും' ; വിവിധ വകുപ്പുകളുടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി

കൊച്ചി : കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ ബാധയാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പിന്തുണ ഉറപ്പാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ആറംഗ കേന്ദ്ര സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ചായിരിക്കും സംഘത്തിന്റെ പ്രവര്‍ത്തനമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. 

നിപ ബാധയെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള വിദഗ്ധ സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്. പൂര്‍ണ സജ്ജം, നമ്മള്‍ അതിജീവിക്കും എന്നും മന്ത്രി കുറിപ്പില്‍ സൂചിപ്പിച്ചു. 

നിപ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എറണാകുളം കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു കഴിഞ്ഞതായി മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. 1077 എന്ന നമ്പറില്‍ പൊതു ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കും. ആരോഗ്യ വകുപ്പിന്റെ ദിശ സെന്ററില്‍ നിന്ന് 1056 എന്ന നമ്പറിലും വിവരങ്ങള്‍ ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com