'ബസുകളിലെല്ലാം ഡ്രൈവര്‍ തന്നെയാണ് കണ്ടക്ടറുടെ ജോലി ചെയുന്നത്';  പ്രതികരണവുമായി എകെ ശശീന്ദ്രന്‍

'ബസുകളിലെല്ലാം ഡ്രൈവര്‍ തന്നെയാണ് കണ്ടക്ടറുടെ ജോലി ചെയുന്നത് - പ്രതികരണവുമായി എകെ ശശീന്ദ്രന്‍
'ബസുകളിലെല്ലാം ഡ്രൈവര്‍ തന്നെയാണ് കണ്ടക്ടറുടെ ജോലി ചെയുന്നത്';  പ്രതികരണവുമായി എകെ ശശീന്ദ്രന്‍


കൊച്ചി: ഗതാഗത സംവിധാനങ്ങളെ കുറിച്ച് പഠിക്കാന്‍ പോയ മന്ത്രി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം യൂറോപ്പിലെ നോട്ടിങ്ഹാം സിറ്റിയില്‍. കേരളത്തിലെ മൂന്നു നഗരങ്ങളില്‍ യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി നടപ്പാക്കുന്നതിനുള്ള പ്രഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അശോക് ലെയ്‌ലാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന Optare എന്ന കമ്പനി കേരളത്തില്‍ ഇലക്ട്രിക്ക് ബസ് അസംബ്ലി ചെയ്യാനുള്ള താല്‍പര്യം അറിയിച്ചതായും മന്ത്രി പറഞ്ഞു. തുടര്‍ന്ന് ഇലക്ട്രിക്ക് ബസുകളും ബസ് ചാര്‍ജിങ് പോയിന്റും സന്ദര്‍ശിച്ചെന്നും മന്ത്രി പറയുന്നു. ഇവിടെയൊക്കെ ഒരു കാര്‍ഡ് ചാര്‍ജ് ചെയ്താല്‍ നമുക്ക് ബസുകളിലും മെട്രോ വണ്ടികളിലും യാത്ര ചെയ്യാം. ബസുകളിലെല്ലാം ഡ്രൈവര്‍ തന്നെയാണ് കണ്ടക്ടറുടെ ജോലി ചെയുന്നതെന്നും മന്ത്രി പറയുന്നു.

കെഎസ്ആര്‍ടിസി എംഡി എംപി ദിനേശ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, ഗതാഗത കമ്മിഷണര്‍ സുധേഷ് കുമാര്‍ എന്നിവരാണ് മന്ത്രിക്കൊപ്പം യൂറോപ്പ് സന്ദര്‍ശനത്തിന് പോയത്. ജൂണ്‍ ഒന്നു മുതല്‍ ഒന്‍പതു വരെയാണ് പര്യടനം. ഗതാഗതസംവിധാനത്തിലെ പുത്തന്‍ സമീപനങ്ങളും സാധ്യതകളും നേരിട്ടു മനസിലാക്കുകയാണു യാത്രയുടെ ലക്ഷ്യം

പോസ്റ്റ് പൂര്‍ണരൂപത്തില്‍

നോട്ടിങ്ഹാം സിറ്റി യൂറോപ്പിലെ അള്‍ട്രാ ലോ എമിഷന്‍ സിറ്റി ആണ്, അവിടുത്തെ സിറ്റി കൗണ്‍സിലുമായി ചര്‍ച്ച നടത്തി. കൗണ്‍സിലിന്റെ സഹകരണത്തോടെ കേരളത്തിലെ 3 നഗരങ്ങളില്‍ യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി നടപ്പാകുന്നതിനുള്ള പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയാക്കി.
Optare എന്ന കമ്പനി അശോക് ലെയ്‌ലാന്‍ഡ് കീഴിലുള്ള ഇലക്ട്രിക്ക് ബസ് നിര്‍മ്മാതാവാണ്. അവരുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ബസ് അസംബ്ലി ചെയ്യാനുള്ള താല്‍പര്യം പ്രകടിപ്പിച്ചു.
തുടര്‍ന്ന് ഇലക്ട്രിക്ക് ബസുകളും ബസ് ചാര്‍ജിങ് പോയിന്റും സന്ദര്‍ശിച്ചു, ഇവിടെയൊക്കെ ഒരു കാര്‍ഡ് ചാര്‍ജ് ചെയ്താല്‍ നമുക്ക് ബസുകളിലും ട്രാമുകളിലും മെട്രോ വണ്ടികളിലും യാത്ര ചെയ്യാം. ബസുകളിലെല്ലാം  ഡ്രൈവര്‍
 തന്നെയാണ് കണ്ടക്ടറുടെ ജോലി ചെയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com