വ്രതശുദ്ധിയുടെ നോമ്പ് കാലം അവസാനിച്ചു; ഇന്ന് ചെറിയ പെരുന്നാള്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 05th June 2019 04:42 AM |
Last Updated: 05th June 2019 04:42 AM | A+A A- |

ഫോട്ടോ: എക്‌സ്പ്രസ്
കൊച്ചി: വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ഈദുല്‍ ഫിത്ര്‍ (ചെറിയ പെരുന്നാള്‍) ആഘോഷം. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മചൈതന്യത്തിന്റെ നിറവില്‍ വിശ്വാസികള്‍ ഇന്നു രാവിലെ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കും. കേരളത്തിനൊപ്പം മുംബൈ,ഡല്‍ഹി, ചെന്നൈ, ബെംഗളൂരു നഗരങ്ങളിലും ഇന്നാണ് ചെറിയ പെരുന്നാള്‍ആഘോഷിക്കും.
പള്ളികളിലും ഈദ് ഗാഹുകളിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തില്‍ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് നമസ്‌കാരം നിര്‍വഹിക്കുക. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്നലെ ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു. കേരളത്തിനൊപ്പം ഒമാനും ഇന്നാണു പെരുന്നാള്‍ ആഘോഷിക്കുക.