ഓപ്പറേഷന്‍ പി ഹണ്ട്: കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കായി വലവിരിച്ചു പൊലീസ്; രണ്ടാംഘട്ടത്തില്‍ നാലുപേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ ആരംഭിച്ച ഓപ്പറേഷന്‍ പി ഹണ്ടിന്റെ രണ്ടാം ഘട്ടത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു
ഓപ്പറേഷന്‍ പി ഹണ്ട്: കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കായി വലവിരിച്ചു പൊലീസ്; രണ്ടാംഘട്ടത്തില്‍ നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ പി ഹണ്ടിന്റെ രണ്ടാം ഘട്ടത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 

32 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടര്‍, കുട്ടികളുടെ വീഡിയോ, ചിത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ഏറെയും മലയാളി കുട്ടികളുടേതാണെന്ന് മനോജ് എബ്രഹാം അറിയിച്ചു.

കേരള പൊലീസ് ഇന്റര്‍പോളിന്റേയും, ഐസിഎംഇസി (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മിസിംഗ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍)യുടേയും സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷന്‍ വഴിയാണ് കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനുള്ള ഓപ്പറേഷന്‍ പി  ഹണ്ടിന് തുടക്കമിട്ടത്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 32 സംഭവങ്ങള്‍ കണ്ടെത്തിയിരുന്നു. അതില്‍ പലതും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളതായതിനാല്‍ കൂടുതല്‍ അന്വഷണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com