കാന്‍സറില്ലാതെ കീമോ ചെയ്ത രോഗിക്ക് അപൂര്‍വ്വരോഗമായിരുന്നു: വിശദീകരണവുമായി മെഡിക്കല്‍ കോളജ് സൂപ്രണ്ട്

ആലപ്പുഴ സ്വദേശി രജനിക്ക് മാമോഗ്രാമിലും ക്ലിനിക്കല്‍ പരിശോധനയിലും ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം.
കാന്‍സറില്ലാതെ കീമോ ചെയ്ത രോഗിക്ക് അപൂര്‍വ്വരോഗമായിരുന്നു: വിശദീകരണവുമായി മെഡിക്കല്‍ കോളജ് സൂപ്രണ്ട്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളജ് സൂപ്രണ്ട് രംഗത്ത്. രോഗിക്ക് അപൂര്‍വ്വരോഗമാണെന്നാണ് വിശദീകരണം. അതിനാലാണ് സ്വകാര്യലാബില്‍ കൂടി പരിശോധിച്ച് പെട്ടെന്ന് ഫലം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് സൂപ്രണ്ട് വ്യക്തമാക്കി. 

മെഡിക്കല്‍ കോളേജിലെ തിരക്ക് കാരണമാണ് ക്യാന്‍സര്‍ സംശയിച്ച് വരുന്ന രോഗികളെ  സ്വകാര്യ ലാബുകളേക്ക് വിടുന്നതെന്നും മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. 

ആലപ്പുഴ സ്വദേശി രജനിക്ക് മാമോഗ്രാമിലും ക്ലിനിക്കല്‍ പരിശോധനയിലും ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. അഞ്ച് സെന്റിമീറ്റര്‍ വലിപ്പത്തിലുള്ള മുഴയാണ് രജനിയില്‍ കണ്ടെത്തിയത്. ലോകത്ത് ഇതുവരെ 200 പേരില്‍ മാത്രം കണ്ടിട്ടുള്ള രോഗാവസ്ഥയാണ് ഇത്. ഈ അവസ്ഥയുണ്ടായിരുന്നതില്‍ 50 ശതമാനവും ക്യാന്‍സറായി മാറിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com