കോഴിക്കോട് മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു: നൂറിലധികം പേര്‍ ചികിത്സ തേടി

മരുതോങ്കര പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മാത്രം 84 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
കോഴിക്കോട് മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു: നൂറിലധികം പേര്‍ ചികിത്സ തേടി

കോഴിക്കോട്: കോഴിക്കോട് ജില്ലയില മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലുള്ളവരാണ് ഡെങ്കിപ്പനിയുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. പനി നിയന്ത്രിക്കാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

മരുതോങ്കര പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മാത്രം 84 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കുണ്ടുതോട്, പുതുക്കാട്, വട്ടിപ്പന മേഖലകളിലും ഡെങ്കിപ്പനി പടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ കുടില്‍പാറ ചോലനായിക്കര്‍ കോളനി, സ്വാന്തനം പുനരധിവാസ കോളനി എന്നിവിടങ്ങളിലാണ് കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക പനി വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തെ മലയോര മേഖലയില്‍ നിയോഗിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ ഡെങ്കിപ്പനി വ്യാപകമായിട്ടും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്ന് നാട്ടുകാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com