നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ചത്തുരുത്തുണ്ടാക്കാന്‍ സര്‍ക്കാര്‍; ആദ്യം ശാന്തിവനം സംരക്ഷിക്കൂവെന്ന് സോഷ്യല്‍ മീഡിയ 

ഹരിതകേരളം മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പച്ചത്തുരുത്ത് പദ്ധതി ആരംഭിക്കുന്നത്
നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ചത്തുരുത്തുണ്ടാക്കാന്‍ സര്‍ക്കാര്‍; ആദ്യം ശാന്തിവനം സംരക്ഷിക്കൂവെന്ന് സോഷ്യല്‍ മീഡിയ 

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പച്ചത്തുരുത്ത് പദ്ധതിയുമായി കേരള സര്‍ക്കാര്‍. നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ചത്തുരുത്ത് ഉണ്ടാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹരിതകേരളം മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പച്ചത്തുരുത്ത് പദ്ധതി ആരംഭിക്കുന്നത്. മുഖ്യമന്ത്രി ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിയിച്ചത്.

പദ്ധതിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. നിലവിലെ പച്ചത്തുരുത്തുകള്‍ നശിപ്പിച്ചുകൊണ്ട് പുതിയവ നിര്‍മിക്കുന്നതിന്റെ ഉദ്ദേശമെന്താണ് എന്നാണ് പലരും ചോദിക്കുന്നത്. കെഎസ്ഇബിയുടെ ടവര്‍ നിര്‍മിക്കുന്നത് ഒഴിവാക്കി ശാന്തിവനം സംരക്ഷിക്കണം എന്നാണ് ഇവര്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. 

മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ലോക പരിസ്ഥിതി ദിനമാണിന്ന്. ഈ ദിനത്തില്‍ വ്യത്യസ്തമായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ച തുരുത്തുകള്‍ ഉണ്ടാക്കാനുള്ള പദ്ധതിയ്ക്കാണ് തുടക്കം കുറിക്കുന്നത്. ചെറിയ പ്രദേശത്ത് വനവല്‍ക്കരണം. ഹരിതകേരളം മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പച്ചതുരുത്ത് പദ്ധതി ആരംഭിക്കുന്നത്. ഒഴുക്ക് നിലച്ച പുഴകളെ വീണ്ടെടുത്ത് പരിസ്ഥിതി സംരക്ഷണത്തിന് മാതൃക സൃഷ്ടിച്ച നാടാണ് കേരളം. അതിന്റെ തുടര്‍ച്ചയാണ് പച്ചതുരുത്ത് പദ്ധതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com