പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നിപ നിയന്ത്രണ വിധേയം ; എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍

ജില്ലയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വ്യാപകമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്

കൊച്ചി : എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍. നിപ നിയന്ത്രണവിധേയമാണ്. സ്‌കൂള്‍ തുറക്കുന്നത് നീട്ടേണ്ട സാഹചര്യമില്ല. ജില്ലയിലെ വിദ്യാലയങ്ങള്‍ മുന്‍നിശ്ചയ പ്രകാരം ജൂണ്‍ 6 വ്യാഴാഴ്ച്ച തന്നെ തുറക്കുമെന്നും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.

ജില്ലയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വ്യാപകമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് ബുധനാഴ്ച രാവിലെ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാവിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ മധ്യവേനലവധിക്കു ശേഷം ജില്ലയിലെ വിദ്യാലയങ്ങള്‍ ജൂണ്‍ ആറിനു തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com