ബാലഭാസ്‌കറിന്റെ കയ്യില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കി;  ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പൂന്തോട്ടം ആശുപത്രി എംഡി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച തങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പാലക്കാട്ടെ പൂന്തോട്ടം ആയൂര്‍വേദാശ്രമം മാനേജിങ് ഡയറക്ടര്‍ ഡോ. പിഎംഎസ് രവീന്ദ്രനാഥ്.
ബാലഭാസ്‌കറിന്റെ കയ്യില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കി;  ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പൂന്തോട്ടം ആശുപത്രി എംഡി

പാലക്കാട്: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച തങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പാലക്കാട്ടെ പൂന്തോട്ടം ആയൂര്‍വേദാശ്രമം മാനേജിങ് ഡയറക്ടര്‍ ഡോ. പിഎംഎസ് രവീന്ദ്രനാഥ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ബാലഭാസ്‌കറിനെ അറിയാം. ബാലഭാസ്‌കാര്‍ കുടുംബാഗംത്തെ പോലെയായിരുന്നുവെന്നും രവീന്ദ്രനാഥ് പറഞ്ഞു. 

ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ല. ബാലഭാസ്‌കറിന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെങ്കിലും തിരികെ നല്‍കിയിട്ടുണ്ടെന്നും രവീന്ദ്രനാഥ് പറയുന്നു. രവീന്ദ്രനാഥിന്റെ  കുടുംബത്തിന് കീഴിലുള്ള ആശുപത്രിക്ക് വേണ്ടി ബാലഭാസ്‌കറിന്റെ കയ്യില്‍ നിന്നും ഇവര്‍ പണം തട്ടിയെന്നും ഇത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ അറിവോടെയാണെന്നുമായിരുന്നു ആരോപണം. 

അതേസമയം ബാലഭാസ്‌കറിന്റെ മരണം അപകടമല്ലെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി പറഞ്ഞു. വെളിപ്പെടുത്തല്‍ നടത്തിയ ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്നും എന്നാല്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കാത്ത ചിലത് െ്രെകംബ്രാഞ്ച് ഉദ്യോ?ഗസ്ഥരോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു. ബാലുവിന്റെ മരണ കാരണം െ്രെകംബ്രാഞ്ച് കണ്ടെത്തട്ടെ. കുറച്ച് കാര്യങ്ങള്‍ കൂടി മാധ്യമങ്ങളോട് പറയാനുണ്ടെന്നും അത് വൈകാതെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബാലഭാസക്‌റിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയത്. അപകട സ്ഥലത്ത് നിന്ന് രണ്ട് പേര്‍ രക്ഷപ്പെടുന്നത് കണ്ടുവെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടയിലാണ് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായത്. ഇതോടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com