ലഹരി ഉപയോ​ഗം തടയാൻ എക്സൈസ് സ്കൂളിലേക്ക്; നാളെ തുടക്കം

വിദ്യാർഥികളിലെ ലഹരി ഉപയോഗത്തിനു തടയിടാനുള്ള പ്രവർത്തനങ്ങളുമായി എക്സൈസ് വകുപ്പ്
ലഹരി ഉപയോ​ഗം തടയാൻ എക്സൈസ് സ്കൂളിലേക്ക്; നാളെ തുടക്കം

പാലക്കാട്: വിദ്യാർഥികളിലെ ലഹരി ഉപയോഗത്തിനു തടയിടാനുള്ള പ്രവർത്തനങ്ങളുമായി എക്സൈസ് വകുപ്പ്. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ ഓരോ സ്കൂളിലും ഓരോ ഉദ്യോഗസ്ഥനെ വീതം ചുമതലപ്പെടുത്താനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ‘വൺ ഓഫീസർ, വൺ സ്കൂൾ’ എന്നാണു പദ്ധതിയുടെ പേര്. നാളെ തുടക്കമാകും.

സംസ്ഥാന എക്സൈസ് കമ്മീഷണർ മുതൽ സിവിൽ എക്സൈസ് ഓഫീസർ വരെയുള്ള അയ്യായിരത്തോളം ഉദ്യോഗസ്ഥർക്ക് ഓരോ സ്കൂളിന്റെ ചുമതല ഉണ്ടായിരിക്കും. സ്കൂൾ പരിസരത്തെ ലഹരി വസ്തുക്കളുടെ സംഭരണം, വിൽപന, ഉപഭോഗം എന്നിവ തടയുന്നതിനും വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ബോധവത്കരണ പ്രവർത്തനം നടത്തുന്നതിനും ഉദ്യോഗസ്ഥൻ നേതൃത്വം നൽകണം.

സ്കൂൾ പരിസരം പരിശോധിച്ച്, സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ ലഹരി വസ്തുക്കളുടെ വിൽപന ഇല്ലെന്ന് ഉറപ്പാക്കണം. ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ എക്സൈസ് കമ്മീഷണർ മിന്നൽ സന്ദർശനം നടത്തി ഉദ്യോഗസ്ഥന്റെ പ്രവർത്തനത്തെക്കുറിച്ചു വിലയിരുത്തൽ നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com