വിവിധ തസ്തികകളില്‍ അവസരം; പിഎസ്‌സി വിജ്ഞാപനം

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പിഎസ്‌സി വിജ്ഞാപനമിറക്കി
വിവിധ തസ്തികകളില്‍ അവസരം; പിഎസ്‌സി വിജ്ഞാപനം

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പിഎസ്‌സി വിജ്ഞാപനമിറക്കി. ട്രെയിനിങ് കോളേജുകളില്‍ ലക്ചറര്‍ ഇന്‍ ഫൗണ്ടേഷന്‍ ഓഫ് എജ്യൂക്കേഷന്‍, വിവിധവകുപ്പുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗ്രേഡ്2 (തസ്തികമാറ്റം) എന്നിവ ഉള്‍പ്പെടെ 32 തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

പൊതുമരാമത്തുവകുപ്പില്‍ ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ് (തസ്തികമാറ്റം), ഭക്ഷ്യസുരക്ഷാവകുപ്പില്‍ മൈക്രോബയോളജിസ്റ്റ്, സംഗീത കോളജുകളില്‍ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ഇന്‍ വോക്കല്‍ ഫോര്‍ ഡാന്‍സ് (കേരളനടനം), വാണിജ്യവ്യവസായ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ്, ജലസേചനവകുപ്പില്‍ ഡ്രഡ്ജര്‍ ക്ലീനര്‍, കയര്‍ഫെഡില്‍ ഫിനാന്‍സ് മാനേജര്‍ (ജനറല്‍, സൊസൈറ്റി) എന്നീ തസ്തികകളിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി ജൂലായ് മൂന്നാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com