അന്തിമ റിപ്പോര്‍ട്ട് ലഭിച്ചു; രജനിക്ക് ക്യാന്‍സറില്ല; ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടി

കാന്‍സര്‍ സ്ഥിരീകരിക്കാതെ കോട്ടയം മെഡിക്കല്‍ കോളജില്‍ കീമോ തെറാപ്പിക്ക് വിധേയായ യുവതിക്ക് കാന്‍സറില്ലെന്ന് അന്തിമറിപ്പോര്‍ട്ട്
അന്തിമ റിപ്പോര്‍ട്ട് ലഭിച്ചു; രജനിക്ക് ക്യാന്‍സറില്ല; ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടി

കോട്ടയം: കാന്‍സര്‍ സ്ഥിരീകരിക്കാതെ കോട്ടയം മെഡിക്കല്‍ കോളജില്‍ കീമോ തെറാപ്പിക്ക് വിധേയായ യുവതിക്ക് കാന്‍സറില്ലെന്ന് അന്തിമറിപ്പോര്‍ട്ട്. ശസ്ത്രക്രിയയില്‍ ശേഖരിച്ച സാംപിളും നെഗറ്റീവാണെന്ന് പതോളജി ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.  ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രജനി പറഞ്ഞു.

ആലപ്പുഴ കുടശനാട് സ്വദേശിയായ രജനിയാണ് ആശുപത്രി അധികൃതരുടെ വീഴ്ചയുടെ ഇരയായത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കീമോ തെറാപ്പി. 

ഫെബ്രുവരിയിലാണു മാറിടത്തിലെ മുഴയുമായി രജനി മെഡിക്കല്‍ കോളജിലെത്തിയത്. സര്‍ജറി വിഭാഗം ബയോപ്‌സിക്കു നിര്‌ദേശിച്ചു. മെഡിക്കല്‍ കോളജിലെ ഫലം വൈകുമെന്നതിനാല്‍ സ്വകാര്യ ലാബില്‍ കൂടി പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അങ്ങനെ മെഡിക്കല്‍ കോളജിനു സമീപമുള്ള ഡയനോവ ലാബില്‍നിന്നു കിട്ടിയ ഫലത്തിന്റെ അടിസ്ഥാനത്തിലാണു ചികിത്സ തുടങ്ങിയത്.

ആദ്യ ഘട്ട കീമോതെറപ്പിക്കു ശേഷമാണു മെഡിക്കല്‍ കോളജ് പതോളജി ലാബില്‍നിന്നുള്ള ഫലം ലഭിച്ചത്. മുഴ കാന്‍സര്‍ സ്വഭാവമുള്ളതല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ഏപ്രിലില്‍ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) പോയി. കാന്‍സര്‍ ഇല്ലെന്നായിരുന്നു അവിടെയും റിപ്പോര്‍ട്ട്. കോട്ടയത്തു പരിശോധിച്ച സാംപിളുകള്‍ ആര്‍സിസിയില്‍ വീണ്ടും പരിശോധിച്ചപ്പോഴും ഇതേ ഫലം ലഭിച്ചതോടെ ആരോഗ്യ മന്ത്രിക്കു പരാതി നല്‍കി. മുഴ ഏപ്രിലില്‍ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com