'ഒരു പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് നമ്പര്‍ വണ്‍ കേരളത്തിലേത്' ; രൂക്ഷ വിമർശനവുമായി വി ടി ബൽറാം

പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നാലു ലക്ഷം രൂപ നല്‍കുമ്പോള്‍ റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ ചിലവാക്കുന്നു
'ഒരു പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് നമ്പര്‍ വണ്‍ കേരളത്തിലേത്' ; രൂക്ഷ വിമർശനവുമായി വി ടി ബൽറാം

തിരുവനന്തപുരം:  പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളിലെ പൊള്ളത്തരം തുറന്ന് കാണിച്ച് വി ടി  ബല്‍റാം എംഎല്‍എ. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയ വീട് നിര്‍മിക്കാന്‍ നല്‍കുന്ന പണത്തിനേക്കാള്‍ കുടുതല്‍ റീബില്‍ഡ് കേരളയുടെ ഓഫീസ് വാതിലിന് പണം മുടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വി ടി ബല്‍റാം വിമർശനവുമായി രം​ഗത്തുവന്നത്. 

പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നാലു ലക്ഷം രൂപ നല്‍കുമ്പോള്‍ റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ ചിലവാക്കുന്നു. ഒരു പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് നമ്പര്‍ വണ്‍ കേരളത്തിലേതെന്ന് ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെടുന്നു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രളയത്തിൽ വീട് തകർന്നവർക്ക് പുതിയ വീട് നിർമ്മിക്കാൻ സർക്കാർ നൽകുന്നത് വെറും 4 ലക്ഷം രൂപ. റീബിൽഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ !!

ഒരു പ്രത്യേകതരം ജനകീയ സർക്കാരാണ് നമ്പർ വൺ കേരളത്തിലേത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com