കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ ഇടത് മുന്നേറ്റം; 12ല്‍ പത്തിടത്തും വിജയിച്ചു

കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ഇടതിന് മേല്‍ക്കൈ
കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ ഇടത് മുന്നേറ്റം; 12ല്‍ പത്തിടത്തും വിജയിച്ചു

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ഇടതിന് മേല്‍ക്കൈ. ആകെയുള്ള 12 സീറ്റില്‍ ഇടത് സ്വതന്ത്രന്‍ ഉള്‍പ്പെടെ 10 ലും ഇടത് അനുകൂല അംഗങ്ങള്‍ വിജയിച്ചു. മുസ്ലിം ലീഗ് രണ്ട് സീറ്റുനേടി. യുഡിഎഫ് സംവിധാനത്തിന് കീഴില്‍ ഒരുമിച്ച് നില്‍ക്കാതെ മുസ്ലിം ലീഗും, കോണ്‍ഗ്രസ്സും വേറിട്ടാണ് മത്സരിച്ചത്.  

രാവിലെ പത്ത് മണിയോടെ ആരംഭിച്ച തെരഞ്ഞടുപ്പ് ഉച്ചക്ക് ഒരു മണിക്ക് അവസാനിച്ചു. തുടര്‍ന്ന് നടന്ന വോട്ടെണ്ണല്‍ നാല് മണിയോടെ അവസാനിക്കുകയും ഉടനെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. 

104 അംഗ സെനറ്റില്‍ വിവിധ വിഭാഗങ്ങളിലേക്കായി 11 സീറ്റുകളിലേക്കായിരുന്നു മത്സരം. ചേലക്കര എംഎല്‍എ യു ആര്‍ പ്രദീപ്, കാലിക്കറ്റ് രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ എം മനോഹരന്‍ എന്നിവരടക്കമുള്ളവരാണ് ഇടത്പക്ഷത്ത് നിന്ന് ജയിച്ചത്. 
27 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ ഒരാള്‍ക്ക് പോലും ജയിക്കാനായില്ല. നാല് വര്‍ഷമാണ് സിന്‍ഡിക്കേറ്റ്  കാലാവധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com