നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചുവരും; കേന്ദ്രകമ്മറ്റിയില്‍ നിലപാട് അറിയിച്ച് കേരളഘടകം

നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ശക്തമായി തിരിച്ചു വരുമെന്ന് സിപിഎം കേരള ഘടകം. ലോക്‌സഭാ തെരഞ്ഞെടുപ്പിലേത് താല്‍ക്കാലിക തിരിച്ചടി മാത്രമാണ്
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചുവരും; കേന്ദ്രകമ്മറ്റിയില്‍ നിലപാട് അറിയിച്ച് കേരളഘടകം

ന്യൂഡല്‍ഹി: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ശക്തമായി തിരിച്ചു വരുമെന്ന് സിപിഎം കേരള ഘടകം. ലോക്‌സഭാ തെരഞ്ഞെടുപ്പിലേത് താല്‍ക്കാലിക തിരിച്ചടി മാത്രമാണ്. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കേരളഘടകം നിലപാട് വ്യക്തമാക്കിയത്. അതേസമയം ബംഗാളില്‍ പാര്‍ട്ടി അംഗങ്ങളുടെ വോട്ടുകളില്‍ കുറവുണ്ടായിട്ടില്ലെന്നും അനുഭാവികളുടെ വോട്ട് മാത്രമേ ബിജെപിക്ക് ചോര്‍ന്നിട്ടുള്ളൂവെന്ന് ബംഗാള്‍ ഘടകം ആവര്‍ത്തിച്ചു.  

പശ്ചിമബംഗാളില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ട് ബിജെപിയിലേക്ക് ചോര്‍ന്നത് വന്‍ തകര്‍ച്ചക്ക് ഇടയാക്കിയെന്നും തിരുത്തലുകള്‍ വേണ്ടിവരുമെന്നും ബംഗാള്‍ ഘടകം അറിയിച്ചു. കോണ്‍ഗ്രസുമായി സഖ്യമുണ്ടായിരുന്നെങ്കില്‍ തകര്‍ച്ച ഒഴിവാക്കാമായിരുന്നു എന്ന നിലപാട് ബംഗാള്‍ ഘടകം ആവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തിയതിന് ശേഷം കേന്ദ്രകമ്മിറ്റി യോഗം സംസ്ഥാനഘടകങ്ങള്‍ക്ക് തിരിച്ചടിക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com