കര്‍ഷകര്‍ക്ക് ആശ്വാസം; മൂന്നുവര്‍ഷത്തിനുശേഷം റബര്‍ വില 150 രൂപയിലേക്ക്

മൂന്നുവര്‍ഷത്തിനുശേഷം റബര്‍ വില 150 രൂപയിലേക്ക് എത്തി. വ്യാപാരികള്‍ റബര്‍ വാങ്ങുന്നത് 148 രൂപയ്ക്കാണ്.
കര്‍ഷകര്‍ക്ക് ആശ്വാസം; മൂന്നുവര്‍ഷത്തിനുശേഷം റബര്‍ വില 150 രൂപയിലേക്ക്

കൊച്ചി: മൂന്നുവര്‍ഷത്തിനുശേഷം റബര്‍ വില 150 രൂപയിലേക്ക് എത്തി. വ്യാപാരികള്‍ റബര്‍ വാങ്ങുന്നത് 148 രൂപയ്ക്കാണ്. റബറിന്റെ അവധി വില 153 രൂപയുമായി. 2017 ല്‍ റബര്‍ വില 144 രൂപയിലെത്തിയിരുന്നു. എന്നാല്‍, ഈ വിലയില്‍നിന്നു പിന്നീട് വലിയ ഇറക്കമായിരുന്നു വിപണിയില്‍ കണ്ടത്. വില 115 ലേക്ക് എത്താനും അധികനാള്‍ വേണ്ടിവന്നില്ല.പിന്നീട് വില ഉയര്‍ന്നു കിലോയ്ക്ക് 125-130 രൂപയിലേത്തി. 

രണ്ടരവര്‍ഷം ചാഞ്ചാട്ടം ഇല്ലാതെയിരുന്നതിന് ശേഷമാണ് ഇപ്പോഴുള്ള വിലയിലേക്ക് ഉയര്‍ന്നുവന്നത്. എന്നാല്‍ സംസ്ഥാനത്ത് മണ്‍സൂണ്‍ മഴയാരംഭിച്ചതോടെ ഉല്‍പാദനം കുറയും. റബര്‍ ലഭ്യത കുറയാനുള്ള സാധ്യത വിലയെ ഇനിയും മുന്നോട്ടുകൊണ്ടുപോയേക്കാമെന്നും വിലയിരുത്തലുണ്ട്. 

റബറിന്റെ രാജ്യാന്തരവിലയും ഉയര്‍ന്നിട്ടുണ്ട്. ടോക്കിയോ വിപണിയില്‍ 145 രൂപയും ബാങ്കോക്ക് വിപണിയില്‍ 137 രൂപയ്ക്കുമാണ് വില്‍പ്പന. മലേഷ്യ, തായ്‌ലന്റ്, ഇന്തോനേഷ്യ എന്നീ വന്‍കിട റബര്‍ ഉല്‍പാദക രാജ്യങ്ങളില്‍ ഹെക്ടര്‍ കണക്കിനു റബര്‍ തോട്ടങ്ങള്‍ മറ്റു കൃഷിക്കായി വെട്ടിനീക്കിയത് റബര്‍ ഉല്‍പാദനം കുറച്ചിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ റബര്‍ വിലയുടെ ഉണര്‍വിനു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com