കാലവര്‍ഷം നാളെയോ മറ്റന്നാളോ മുതലെന്ന് തമിഴ്‌നാട് വെതര്‍മാന്‍ ; 100 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കും

മണ്‍സൂണില്‍ കേരളത്തില്‍ കനത്ത മഴ പ്രതീക്ഷിക്കാമെന്നും പ്രവചനം
കാലവര്‍ഷം നാളെയോ മറ്റന്നാളോ മുതലെന്ന് തമിഴ്‌നാട് വെതര്‍മാന്‍ ; 100 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കും

ചെന്നൈ : തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ ഞായറാഴ്ചയോ തിങ്കളാഴ്ചയോ മാത്രമേ എത്തുവെന്ന് പ്രവചനം. മണ്‍സൂണില്‍ കേരളത്തില്‍ കനത്ത മഴ പ്രതീക്ഷിക്കാമെന്നും തമിഴ്‌നാട് വെതര്‍മാന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ 100 മില്ലീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. 

കേരളത്തില്‍ ഇന്നു മണ്‍സൂണ്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ഇതനുസരിച്ച് റെഡ്, യെല്ലോ, ഓറഞ്ച് അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കാറ്റിന്റെ ഗതി അടക്കമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് ജൂണ്‍ 9 നോ 10 നോ മാത്രമേ മണ്‍സൂണ്‍ എത്താനാണ് സാധ്യത.

കേരളത്തിന് പുറമെ, കര്‍ണാടക തീരപ്രദേശങ്ങള്‍, തമിഴ്‌നാട്ടിലെ കന്യാകുമാരി, നെല്ലായി, കോയമ്പത്തൂര്‍, തേനി, നീലഗിരി പ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കും. അറബിക്കടലില്‍ ചുഴലിക്കാറ്റ് ഭീതി വേണ്ട. അഥവാ ചുഴലിക്കാറ്റ് ഉണ്ടായാലും തമിഴ്‌നാട് തീരത്തെയോ, ഇന്ത്യന്‍ തീരങ്ങളെയോ ബാധിക്കില്ലെന്നും വെതര്‍മാന്‍ പറയുന്നു. 

കേരളത്തെ സംബന്ധിച്ചിടത്തോളം ജൂണില്‍ നല്ല മഴ ലഭിക്കും. ആഗസ്റ്റിലെ പ്രളയത്തിന് ശേഷം സംസ്ഥാനം കടുത്ത വരള്‍ച്ചയാണ് നേരിട്ടത്. കാലവര്‍ഷത്തില്‍ കേരളത്തില്‍ വീണ്ടും പ്രളയമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തമിഴ്‌നാട് വെതര്‍മാന്‍ സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com