'ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍, വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മിടുക്ക്' : കെ സുരേന്ദ്രന്‍

മോദി അധികാരത്തിലെത്തിയതിന്റേയും രാഹുല്‍ പാളീസായതിന്റേയും ചെരുക്ക് ഇവര്‍ക്ക് ഇനിയും തീര്‍ന്നിട്ടില്ല
'ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍, വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മിടുക്ക്' : കെ സുരേന്ദ്രന്‍


കോഴിക്കോട് : വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ വയനാട്ടിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി റോഡ്‌ഷോക്കിടെ ചായക്കടയില്‍ ചായകുടിക്കാനെത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കയറിയെന്ന് ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ അടിമ മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. 


മോദി അധികാരത്തിലെത്തിയതിന്റേയും രാഹുല്‍ പാളീസായതിന്റേയും ചെരുക്ക് ഇവര്‍ക്ക് ഇനിയും തീര്‍ന്നിട്ടില്ല. ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍, വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മാധ്യമപ്രവര്‍ത്തകന്റെ മിടുക്കെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

രാഹുല്‍ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കയറിയെന്ന് ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ ഒരു തരം അടിമ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. പ്രിയങ്കയെ കണ്ടപ്പോള്‍ സിന്ധുവിനും പ്രശാന്തിനും ഉണ്ടായ ഭാവപ്പകര്‍ച്ചയുടെ മറ്റൊരു രൂപാന്തരം. സത്യത്തില്‍ മോദി അധികാരത്തിലെത്തിയതിന്റേയും രാഹുല്‍ പാളീസായതിന്റേയും ചെരുക്ക് ഇവര്‍ക്ക് ഇനിയും തീര്‍ന്നിട്ടില്ല. ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍ ക്യാമറകള്‍ക്കുമുന്നില്‍ വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മാധ്യമപ്രവര്‍ത്തകന്റെ മിടുക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com