നിപ പരിശോധനാ ഫലം ഇനി 40മിനിറ്റില്‍; എറണാകുളം മെഡിക്കല്‍ കോളജ് സജ്ജം

നിപ രോഗം സംശയിക്കുന്നവരുടെ സാംപിള്‍ പരിശോധന ഇനി എറണാകുളം മെഡിക്കല്‍ കോളജില്‍ തന്നെ നടത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നിപ രോഗം സംശയിക്കുന്നവരുടെ സാംപിള്‍ പരിശോധന ഇനി എറണാകുളം മെഡിക്കല്‍ കോളജില്‍ തന്നെ നടത്തും. പരിശോധന ഫലം 40 മിനിറ്റിനുള്ളില്‍ ലഭ്യമാകും. നിപ വൈറസ് പരിശോധന നടത്തുന്നതിനുള്ള പോയിന്റ് ഓഫ് കെയര്‍ ലാബ് സൗകര്യം പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടെ (എന്‍ഐവി) സഹായത്തോടെ കളമശ്ശേരിയിലുള്ള മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ സജ്ജമാക്കി.

റിയല്‍ ടൈം പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി പിസിആര്‍) എന്ന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മെഷിനാണു ലാബില്‍ സജ്ജമാക്കിയത്. ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും പുണെയില്‍നിന്നാണ് എത്തിച്ചത്. പരിശോധനയ്ക്കായി സാംപിളുകള്‍ മെഡിക്കല്‍ ലാബുകളിലേക്ക് അയയ്ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതാണു 'പോയിന്റ് ഓഫ് കെയര്‍' സംവിധാനം. രോഗിയെ എവിടെയാണോ പ്രവേശിപ്പിച്ചിട്ടുള്ളത് അവിടെ വച്ചു തന്നെ പരിശോധന നടത്തുകയെന്നതാണ് ഈ രീതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com