പ്രധാനമന്ത്രിയെ അനാദരിച്ചെന്ന വിവാദത്തിനിടെ യതീഷ് ചന്ദ്ര തെറിച്ചു; ഇനി സൈബറില്‍

പ്രധാനമന്ത്രിയോട് ആദരം കാട്ടിയില്ലെന്ന ആരോപണത്തിനിടെ, തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്രയ്ക്കു സ്ഥലംമാറ്റം.
പ്രധാനമന്ത്രിയെ അനാദരിച്ചെന്ന വിവാദത്തിനിടെ യതീഷ് ചന്ദ്ര തെറിച്ചു; ഇനി സൈബറില്‍

തൃശൂര്‍: പ്രധാനമന്ത്രിയോട് ആദരം കാട്ടിയില്ലെന്ന ആരോപണത്തിനിടെ, തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്രയ്ക്കു സ്ഥലംമാറ്റം. വികെ മധുവാണു പുതിയ കമ്മിഷണര്‍. യതീഷ്ചന്ദ്രയ്ക്കു പൊലീസ് ആസ്ഥാനത്തു സൈബര്‍ കേസുകളുടെ ചുമതല നല്‍കി. തൃശൂര്‍ ഡിഐജിയായി എസ്. സുരേന്ദ്രനെ നിയമിച്ചു. നിലവില്‍ കൊച്ചി കമ്മിഷണറായിരുന്നു. 

ശബരിമല സംഘര്‍ഷകാലത്തു നിലയ്ക്കലില്‍ അന്നത്തെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതുമായി ബന്ധപ്പെട്ടു യതീഷ്ചന്ദ്രയ്‌ക്കെതിരേ പരാതിയുയര്‍ന്നിരുന്നു. പ്രശ്‌നം പാര്‍ലമെന്റില്‍വരെ ഉന്നയിക്കപ്പെട്ടു. തുടര്‍ന്ന്, കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോള്‍ യതീഷ്ചന്ദ്രയുടെ പെരുമാറ്റം മോശമായിരുന്നെന്നാരോപിച്ച് കേന്ദ്ര  ആഭ്യന്തരമന്ത്രാലയത്തിനു പരാതി ലഭിച്ചു. 

ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോടു വിശദീകരണം തേടിയിരുന്നു. കുട്ടനെല്ലൂരിലെ ഹെലിപാഡില്‍ യതീഷ്ചന്ദ്ര പ്രധാനമന്ത്രിയെ ഹസ്തദാനം ചെയ്യുന്ന ചിത്രമാണു ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. വിവാദത്തേത്തുടര്‍ന്ന് യതീഷ്ചന്ദ്രയെ സ്ഥലംമാറ്റണമെന്നു ബിജെപി ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അവഗണിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com