ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയേറുന്നു; പ്രകാശന്‍ തമ്പിയെ ഇന്ന് ചോദ്യം ചെയ്യും

ബാലഭാസ്‌കറുടെ അപകട മരണത്തില്‍ പ്രകാശന്‍ തമ്പിയെ ഇന്ന് ചോദ്യം ചെയ്യും
ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയേറുന്നു; പ്രകാശന്‍ തമ്പിയെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ അപകട മരണത്തില്‍ പ്രകാശന്‍ തമ്പിയെ ഇന്ന് ചോദ്യം ചെയ്യും.പ്രകാശന്‍  തമ്പിയെ ചോദ്യം ചെയ്യാനുളള  അപേക്ഷ കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്. ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ കാക്കനാട് ജയിലിലെത്തിയാണ് പ്രകാശന്‍ തമ്പിയുടെ മൊഴിയെടുക്കുക. ബാലഭാസ്‌കറിന്റെ സുഹൃത്തായിരുന്ന തമ്പി സ്വര്‍ണക്കടത്ത് കേസിലാണ് റിമാന്‍ഡില്‍ കഴിയുന്നത്.

 ബാലഭാസ്‌കറും കുടുംബവും അപകടത്തിന് മുന്‍പ് ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്രകാശന്‍ തമ്പി കൈക്കലാക്കിയെന്നാണ് മൊഴി. ദൃശ്യങ്ങള്‍ പരിശോധിച്ചെന്ന് പ്രകാശന്‍ തമ്പി സമ്മതിച്ചിരുന്നതായും ക്രൈംബ്രാഞ്ച് പറഞ്ഞു. എന്നാല്‍ പൊലീസല്ലാതെ മറ്റാരെങ്കിലും ദൃശ്യം ശേഖരിച്ചതായി മൊഴി നല്‍കിയിട്ടില്ലെന്നാണ് കടയുടമയുടെ വാദം.

അപകടത്തില്‍പെടുന്നതിന് മുന്‍പ് ബാലഭാസ്‌കറും കുടുംബവും കൊല്ലം പള്ളിമുക്കില്‍ നിന്ന് ജ്യൂസ് കുടിച്ചിരുന്നു. ഈ കടയുടെ ഉടമ ഷംനാദില്‍ നിന്ന് ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോഓര്‍ഡിനേറ്ററും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശന്‍ തമ്പിക്കെതിരെ നിര്‍ണായക മൊഴി ലഭിച്ചെന്നാണ്  ്രൈകംബ്രാഞ്ചിന്റെ അവകാശവാദം.

അപകടമുണ്ടായി നാലു ദിവസം കഴിഞ്ഞ് പ്രകാശന്‍ തമ്പിയെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നാണ് മൊഴി. എന്നാല്‍ മൊഴിയുടെ വിവരങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ ഷംനാദ് അത് നിഷേധിച്ചു. പ്രകാശന്‍ തമ്പിയെ അറിയില്ലെന്നും ക്രൈംബ്രാഞ്ചല്ലാതെ മറ്റാരും ദൃശ്യങ്ങള്‍ ശേഖരിച്ചില്ലെന്നുമാണ് ഷംനാദ് പിന്നീട് പറഞ്ഞത്.

അതേസമയം ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയേറുകയാണ്. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുനും കേസിലെ സാക്ഷിയായ ജിഷ്ണുവും കേരളം വിട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. മൊഴി എടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നതിനിടെയാണ് ഇരുവരും സംസ്ഥാനം വിട്ടത്.  അര്‍ജുന്‍ അസമിലും ജിഷ്ണു ഹിമാലയത്തിലും ഉള്ളതായാണ് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചത്. അപകടത്തില്‍പ്പെട്ട അര്‍ജുന്‍ ദൂരയാത്ര നടത്തിയതില്‍ അന്വേഷണ സംഘത്തിന് സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com