മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം : യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയാണ് മഹേഷ് പൈ മോശമായി പ്രതികരിച്ചത്
മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം : യുവാവ് അറസ്റ്റില്‍

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്‍ മഹേഷ് പൈ (30)യാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയാണ് മഹേഷ് പൈ മോശമായി പ്രതികരിച്ചത്.

മോശം പ്രതികരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഇയാള്‍ ഇത് പിന്‍വലിച്ചിരുന്നു. എന്നാല്‍ പ്രതികരണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. 

തുടര്‍ന്ന് യുവാവിനെതിരെ സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടിപി അജികുമാര്‍ പൊലീസില്‍ പരാതി നല്‍കി. ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരം മഹേഷ് പൈയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com