വാഹനം ഓടിച്ചത് അര്‍ജുന്‍?; അര്‍ജുനുണ്ടായത് ഡ്രൈവര്‍ക്കുണ്ടാകുന്ന പരിക്കുകളെന്ന് വിദഗ്ധ സമിതി 

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും റോഡപകടത്തില്‍പ്പെട്ട സമയത്ത് വാഹനം ഓടിച്ചത് അര്‍ജുനാകാമെന്ന് വിദഗ്ധ സമിതി
വാഹനം ഓടിച്ചത് അര്‍ജുന്‍?; അര്‍ജുനുണ്ടായത് ഡ്രൈവര്‍ക്കുണ്ടാകുന്ന പരിക്കുകളെന്ന് വിദഗ്ധ സമിതി 

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും കാര്‍ അപകടത്തില്‍പ്പെട്ട സമയത്ത് വാഹനം ഓടിച്ചത് അര്‍ജുനാകാമെന്ന് വിദഗ്ധ സമിതി. അര്‍ജുനുണ്ടായത് ഡ്രൈവര്‍ക്കുണ്ടാകുന്ന പരിക്കുകളെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. 

ബാലഭാസ്‌ക്കറിന്റെ പരിക്കുകള്‍ പിന്‍സീറ്റിലെ യാത്രക്കാരന്റേതാകാനാണ് സാധ്യതയെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. അപകടമുണ്ടായപ്പോള്‍ ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി പ്രകാശ് തമ്പി നേരത്തെ പറഞ്ഞിരുന്നു. ആശുപത്രിയില്‍ കിടന്നപ്പോള്‍ ഇക്കാര്യം അര്‍ജുന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ മൊഴി മാറ്റിയ ശേഷം അര്‍ജുന്‍ തന്നെ പിന്നെ വിളിച്ചിട്ടില്ലെന്നുമായിരുന്നു പ്രകാശ് തമ്പിയുടെ മൊഴി.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെടുന്ന സമയത്ത് കൈവശം രണ്ട് ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും ഉണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാറില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളുടെയും പണത്തിന്റെയും വിവരങ്ങള്‍  െ്രെകംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സെപ്തംബര്‍ 25 ന് പുലര്‍ച്ചെ അപകടമുണ്ടായപ്പോള്‍ സ്ഥലത്ത് ആദ്യമെത്തിയത് ഹൈവേ പൊലീസാണ്. പിന്നാലെയാണ് മം?ഗലപുരം പൊലീസ് എത്തിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് പണവും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയത്. 10,20,50 100,500,2000 എന്നിവയുടെ നോട്ടുകെട്ടുകളും ലോക്കറ്റ് , മാല , വള, സ്വര്‍ണനാണയം, മോതിരം, താക്കോലുകള്‍ എന്നിവയാണ്  ബാഗുകള്‍ക്കൊപ്പം കാറിലുണ്ടായിരുന്നത്. ഇത് സ്‌റ്റേഷനിലെത്തിയ ശേഷം എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് രണ്ട് ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും ഉണ്ടെന്ന് സ്ഥിരീകരിച്ചത്.  പിറ്റേന്ന് രാവിലെ ലക്ഷ്മിയുടെ ബന്ധുക്കള്‍ക്കൊപ്പമെത്തിയ പ്രകാശന്‍ തമ്പി കാറിലുണ്ടായിരുന്ന സ്വര്‍ണത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. ബന്ധുക്കളാണെന്നു ബോധ്യമായതോടെ ബാഗുകളും ആഭരണങ്ങളും പണവും പൊലീസ് കൈമാറുകയായിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രകാശന്‍ തമ്പി പിടിയിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ശക്തമായത്. ഇതേത്തുടര്‍ന്നാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുകള്‍ ഉണ്ടായത്. മകന്റെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നും സംശയം പൊലീസ് നീക്കിത്തരണം എന്നും ആവശ്യപ്പെട്ട് അച്ഛന്‍ കെ സി ഉണ്ണി വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും അന്വേഷണം സജീവമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com