അടിസ്ഥാന വര്‍ഗത്തെ കൈവിട്ടു;  സര്‍ക്കാര്‍ സവര്‍ണര്‍ക്ക് മുന്നില്‍ മുട്ടുകുത്തി; ഇടതുപക്ഷത്തിനെതിരെ വെള്ളാപ്പള്ളി

ചില പാര്‍ട്ടികള്‍ പിളരുന്തോറും എംഎല്‍എമാരും എംപിമാരും മന്ത്രിമാരും കൂടുകയാണ്. എന്നാല്‍ ഈഴവ സമുദായത്തില്‍ നിന്നുള്ള പ്രതിനിധികള്‍ കുറയുന്നു
അടിസ്ഥാന വര്‍ഗത്തെ കൈവിട്ടു;  സര്‍ക്കാര്‍ സവര്‍ണര്‍ക്ക് മുന്നില്‍ മുട്ടുകുത്തി; ഇടതുപക്ഷത്തിനെതിരെ വെള്ളാപ്പള്ളി

ചങ്ങനാശേരി:  അടിസ്ഥാന വര്‍ഗത്തെ ഉയര്‍ത്താനോ ഒപ്പം നിര്‍ത്താനോ സാധിക്കാത്തതാണ് ഇടതുപക്ഷ പരാജയത്തിന്റെ പ്രധാന കാരണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ 5 ദേവസ്വം ബോര്‍ഡുകളിലും ഇന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അയിത്തം നിലനില്‍ക്കുന്നു. ക്ഷേത്രപ്രവേശനം ഇന്നും ശരിയായ രീതിയില്‍ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. 

15 ശതമാനം മാത്രമുള്ള സവര്‍ണ വിഭാഗത്തിനാണു കേരളത്തിലെ ദേവസ്വം ബോര്‍ഡുകളിലെ 96 ശതമാനം നിയമനവും ലഭിച്ചത്. ബോര്‍ഡ് നിയമനം പിഎസ്‌സിക്കു വിടണമെന്ന നിവേദനം ആരും ഇതുവരെ പരിഗണിച്ചിട്ടില്ല. മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗത്തിന് 10 ശതമാനം സംവരണം നല്‍കിയ സര്‍ക്കാര്‍ സവര്‍ണര്‍ക്കു മുന്നില്‍ മുട്ടുകുത്തി.

ചില പാര്‍ട്ടികള്‍ പിളരുന്തോറും എംഎല്‍എമാരും എംപിമാരും മന്ത്രിമാരും കൂടുകയാണ്. എന്നാല്‍ ഈഴവ സമുദായത്തില്‍ നിന്നുള്ള പ്രതിനിധികള്‍ കുറയുന്നു. രണ്ടാം ഭൂപരിഷ്‌കരണ നിയമം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചു. എസ്എന്‍ഡിപി യോഗം ചങ്ങനാശേരി യൂണിയന്‍ യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം എന്നിവയുടെ നേതൃത്വത്തില്‍ നിര്‍മിച്ച 2 വീടുകളുടെ താക്കോല്‍ദാന സമ്മേളനം കുറിച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com