അധ്യാപകനെ കാണാതായി ; വിവരം കിട്ടുന്നവർ അറിയിക്കാൻ അഭ്യർത്ഥനയുമായി സഹോദരൻ

അധ്യാപകനെ കാണാതായി ; വിവരം കിട്ടുന്നവർ അറിയിക്കാൻ അഭ്യർത്ഥനയുമായി സഹോദരൻ

കോളെജിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയ ലുഖ്മാനെ വളവന്നൂരിൽ നിന്ന് കാണാതാകുകയായിരുന്നു.

കോട്ടയ്ക്കൽ : കൽപ്പറ്റ ​ഗവൺമെന്റ് കോളെജിലെ ജേർണലിസം അധ്യാപകനെ കാണാതായെന്ന് സഹോദരന്റെ പരാതി. പുത്തനത്താണി സ്വദേശി ലുഖ്മാ(34) നെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. കോളെജിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയ ലുഖ്മാനെ വളവന്നൂരിൽ നിന്ന് കാണാതാകുകയായിരുന്നു. വളവന്നൂർ എത്തിയതോടെ ഫോൺ ഓഫായെന്നും സഹോദരൻ മൂർഷിദ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഭാര്യയും രണ്ട് കുട്ടികളുമാണ് ലുഖ്മാനുള്ളത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ  9497407043, 9633331171 ബന്ധപ്പെടണമെന്നും സഹോദരൻ അഭ്യർത്ഥിച്ചിട്ടുണ്ട്. കൽപ്പകഞ്ചേരി പൊലീസിലും കുടുംബാം​ഗങ്ങൾ പരാതി നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com