ഇനി മീൻ പിടിക്കാനാകില്ല!; മത്സ്യവില ഉയരും 

സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന് അ​​ർ​​ധ​​രാ​​ത്രി മു​​ത​​ൽ ട്രോ​​ളിം​​ഗ് നി​​രോ​​ധ​​നം നി​​ല​​വി​​ൽ​​വ​​രും
ഇനി മീൻ പിടിക്കാനാകില്ല!; മത്സ്യവില ഉയരും 

കൊച്ചി: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന് അ​​ർ​​ധ​​രാ​​ത്രി മു​​ത​​ൽ ട്രോ​​ളിം​​ഗ് നി​​രോ​​ധ​​നം നി​​ല​​വി​​ൽ​​വ​​രും. ജൂ​​ലൈ 31ന് ​​അ​​ർ​​ധ​​രാ​​ത്രി വ​​രെ 52 ദി​​വ​​സ​​ത്തേ​​ക്കാ​​ണ് നി​​രോ​​ധ​​നം.  മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നാ​​യി പു​​റം​​ക​​ട​​ലി​​ൽ പോ​​യ 95 ശ​​ത​​മാ​​നം ബോ​​ട്ടു​​ക​​ളും തി​​രി​​ച്ചെ​​ത്തി. ശേ​​ഷി​​ക്കു​​ന്ന​​വ ഇ​​ന്ന് അ​​ർ​​ധ​​രാ​​ത്രി​​ക്കു മു​​മ്പായി തി​​രി​​ച്ചെ​​ത്തും. ഇതോടെ വരും ദിവസങ്ങളിൽ മീൻ വില ഉയരുമെന്നാണ് മേഖലയിലുളളവർ പറയുന്നു.

നി​​രോ​​ധ​​ന കാ​​ല​​ത്തു ബോ​​ട്ടു​​ക​​ൾ ക​​ട​​ലി​​ൽ ഇ​​റ​​ങ്ങു​​ന്ന​​തു ത​​ട​​യാ​​ൻ ഫി​​ഷ​​റീ​​സ് വ​​കു​​പ്പും മ​​റൈ​​ൻ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റും പോ​​ലീ​​സും സ​​ജ്ജ​​മാ​​യി​​ട്ടു​​ണ്ട്. പരമ്പരാ​ഗത വ​​ള്ള​​ക്കാ​​ർ​​ക്കു മാ​​ത്ര​​മേ നി​​രോ​​ധ​​ന​​കാ​​ല​​ത്തു ക​​ട​​ലി​​ലി​​റ​​ങ്ങാ​​ൻ അ​​നു​​വാ​​ദ​​മു​​ള്ളൂ. മ​​ത്സ്യ​​ബ​​ന്ധ​​ന തു​​റ​​മു​​ഖ​​ങ്ങ​​ളി​​ലെ​​യും അ​​നു​​ബ​​ന്ധ​​മേ​​ഖ​​ല​​ക​​ളി​​ലെ​​യും ഡീ​​സ​​ൽ പമ്പുകൾ, പീ​​ലിം​​ഗ് ഷെ​​ഡു​​ക​​ൾ, ഭോ​​ജ​​ന​​ശാ​​ല​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം നാ​​ള​​ത്തോ​​ടെ അ​​ട​​ച്ചു​​പൂ​​ട്ടും. മ​​ത്സ്യ​​ക്ക​​ച്ച​​വ​​ടം നാ​​ളെ വ​​രെ​​യു​​ണ്ടാ​​കും. 

 ബോ​​ട്ടു​​ക​​ൾ മി​​ക്ക​​തും അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ​​ക്കാ​​യി യാ​​ർ​​ഡു​​ക​​ളി​​ലേ​​ക്കു മാ​​റ്റും. ഇ​​ത​​ര​​സം​​സ്ഥാ​​ന മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ നാ​​ട്ടി​​ലേ​​ക്കു തി​​രി​​ക്കും. ജൂ​​ലൈ അ​​വ​​സാ​​ന​​ത്തോ​​ടെ​​യാ​​ണ് ഇ​​വ​​ർ തി​​രി​​ച്ചെ​​ത്തു​​ക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com