എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടും; എം മുകുന്ദന്‍, പ്രതിഷേധിച്ച് സാഹിത്യലോകം

ഒ വി വിജയന്‍ ഒരു സ്ത്രീ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നു.  
എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടും; എം മുകുന്ദന്‍, പ്രതിഷേധിച്ച് സാഹിത്യലോകം


 പാലക്കാട്: എഴുത്തുകാരി സുന്ദരി ആണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് ജീവിക്കുന്നതെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍.ഒ വി വിജയന്‍ ഒരു സ്ത്രീ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നു.  അടുത്തയിടെയായി ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങളില്‍ പലതും സാഹിത്യേതര കാരണങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നടന്ന മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

 നല്ല കൃതികള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ലെന്നും എന്ത് വായിക്കണമെന്നും എന്ത് പ്രസിദ്ധീകരിക്കണമെന്നും തീരുമാനിക്കുന്നത് പ്രസാധകരായ കോര്‍പറേറ്റുമാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസാധകന് ഇഷ്ടമില്ലാത്ത ഭാഗങ്ങള്‍ വെട്ടിമാറ്റിയാണ് പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ എം മുകുന്ദന്റെ വാക്കുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരികളും വനിതാ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീ കേവലം ശരീരമാണെന്ന ധാരണയില്‍ നിന്നാണ് അത്തരം വാക്കുകള്‍ പുറത്ത് വരുന്നതെന്നും തിരുത്തണമെന്നും സ്ത്രീസംഘടനകള്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com