ഓൺലൈനിൽ 24,000 രൂപയുടെ ഫോൺ ബുക്ക് ചെയ്തു, കിട്ടിയത് മാർബിൾ കഷണം

ചെറുതോണിയിൽ ഫ്‌ളിപ്പ്‌കാര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ബുക്ക്‌ ചെയ്‌ത യുവാവിന്‌ 24,000 രൂപ നഷ്ടപ്പെട്ടതായി പരാതി
ഓൺലൈനിൽ 24,000 രൂപയുടെ ഫോൺ ബുക്ക് ചെയ്തു, കിട്ടിയത് മാർബിൾ കഷണം

ഇടുക്കി: ചെറുതോണിയിൽ ഫ്‌ലിപ്പ്കാര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ബുക്ക്‌ ചെയ്‌ത യുവാവിന്‌ 24,000 രൂപ നഷ്ടപ്പെട്ടതായി പരാതി. ഫോണിനു പകരം കിട്ടിയത്‌ മാര്‍ബിള്‍ കഷണമാണ്.

സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനായ തെന്നേടത്ത്‌ പി. എസ്‌ അജിത്തിനാണ്‌ പണം നഷ്‌ടപ്പെട്ടത്‌. ഓപ്പോ കമ്പനിയുടെ എഫ്‌ 11 പ്രോ മോഡല്‍ മൊബൈല്‍ ഫോണാണ്‌ അജിത്ത്‌ 23,999 രൂപയ്‌ക്കു ഫ്‌ലിപ്പ്കാര്‍ട്ടില്‍ ബുക്ക്‌ ചെയ്‌തത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ ചെറുതോണി വെള്ളക്കയത്തുള്ള ഓഫീസില്‍നിന്നു പാഴ്‌സല്‍ എത്തി. 

പണം നല്‍കിയശേഷം തുറന്നു നോക്കിയപ്പോഴാണ്‌ കവറില്‍ മാര്‍ബിള്‍ കഷണം ആണെന്നു കണ്ടെത്തിയത്‌. ഉടന്‍ ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഓഫിസിലെത്തി വിവരം പറഞ്ഞെങ്കിലും അവര്‍ക്ക്‌ ഉത്തരവാദിത്വം ഇല്ലെന്നാണു പറഞ്ഞത്‌. തുടര്‍ന്ന്‌ ഇടുക്കി പോലീസില്‍ പരാതി നല്‍കി. രണ്ടു മാസം മുമ്പ്‌ കുമളിയിലും ഫോണിനു പകരം കല്ല്‌ കിട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com