കാലവര്‍ഷം ; വൈദ്യുതോപകരണങ്ങളില്‍ നനഞ്ഞ കൈ കൊണ്ട് പിടിക്കരുത് , മുന്നറിയിപ്പുമായി കെഎസ്ഇബി

സംശയനിവാരണത്തിനും പരാതികള്‍ക്കുമായി പൊതുജനങ്ങള്‍ക്ക് 1912 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
കാലവര്‍ഷം ; വൈദ്യുതോപകരണങ്ങളില്‍ നനഞ്ഞ കൈ കൊണ്ട് പിടിക്കരുത് , മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതോപകരണങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. നനഞ്ഞ കൈ കൊണ്ട് വൈദ്യുതോപകരണങ്ങളില്‍ തൊടരുതെന്നും മീറ്റര്‍ ഉള്‍പ്പടെയുള്ളവ നനയാതെ സൂക്ഷിക്കണമെന്നും ഫേസ്ബുക്ക് പേജിലെ മുന്നറിയിപ്പില്‍ പറയുന്നു. 

ഇല്‍സിബി പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും  ഉപകരണങ്ങള്‍ നന്നാക്കാന്‍ ആരംഭിക്കുന്നതിന് മുന്‍പ് വൈദ്യുതിയുമായി സമ്പര്‍ക്കമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കെഎസ്ഇബി വ്യക്തമാക്കി. സംശയനിവാരണത്തിനും പരാതികള്‍ക്കുമായി പൊതുജനങ്ങള്‍ക്ക് 1912 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com