മോദിയുടെ നിലപാടില്‍പ്രതീക്ഷയില്ല ; നാഗ്പൂരില്‍ നിന്ന് കേരളത്തെ ഭരിക്കാന്‍ അനുവദിക്കരുതെന്ന്‌ രാഹുല്‍ ഗാന്ധി

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോട് കാണിക്കുന്ന പരിഗണന ഒരുകാലത്തും കേരളത്തിന് ലഭിക്കില്ലെന്നും
മോദിയുടെ നിലപാടില്‍പ്രതീക്ഷയില്ല ; നാഗ്പൂരില്‍ നിന്ന് കേരളത്തെ ഭരിക്കാന്‍ അനുവദിക്കരുതെന്ന്‌ രാഹുല്‍ ഗാന്ധി

കോഴിക്കോട് : കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഭാവ പൂര്‍വമായ ഇടപെടല്‍ ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാഗ്പൂരില്‍ ഇരുന്ന് കേരളത്തെ ഭരിക്കുന്നതിനുള്ള അവസരം നല്‍കരുത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോട് കാണിക്കുന്ന പരിഗണന ഒരുകാലത്തും കേരളത്തിന് ലഭിക്കില്ലെന്നും ആ നിലപാടില്‍ പ്രതീക്ഷ വയ്ക്കരുതെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.


 
പ്രധാനമന്ത്രിയുടെ ഇത്തരം നിലപാടുകള്‍ക്കെതിരെ കേരളത്തില്‍ നിന്നുള്ള എംപിയെന്ന നിലയില്‍ പാര്‍ലമെന്റില്‍ താന്‍ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്. റോഡ് ഷോകളിലെല്ലാം വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉച്ചയോടെ രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com