രാഹുലിന്റെ റോഡ് ഷോ ഇന്ന് കോഴിക്കോട് ജില്ലയിൽ ; ആവേശത്തിൽ യുഡിഎഫ്

വയനാട്ടിലേക്കുള്ള റെയിൽവെ ലൈൻ, രാത്രിയാത്ര നിരോധനം, ആദിവാസി, കർഷക വിഷയങ്ങളിൽ രാഹുൽ ഇന്നലെ പ്രതിനിധി സംഘവുമായി ചർച്ച നടത്തി
രാഹുലിന്റെ റോഡ് ഷോ ഇന്ന് കോഴിക്കോട് ജില്ലയിൽ ; ആവേശത്തിൽ യുഡിഎഫ്

കോഴിക്കോട് : വയനാട് മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ സന്ദർശനം മൂന്നാം ദിവസമായ ഇന്നും തുടരും. ഇന്ന് കോഴിക്കോട് ജില്ലയിലാണ് രാഹുൽ റോഡ് ഷോ നടത്തുക.  രണ്ട് പരിപാടികളാണ് ഇന്നുള്ളത്. കൽപ്പറ്റ റസ്റ്റ് ഹൗസിൽ തങ്ങുന്ന രാഹുൽ ഗാന്ധി രാവിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ആണ് ഇന്ന് ചെലവഴിക്കുക. രാവിലെ പത്തുമണിയോടെ ഈങ്ങാപുഴയിൽ റോഡ് ഷോ നടത്തും. 

തുടർന്ന് മുക്കത്ത് സ്വീകരണവും റോഡ് ഷോയും നടത്തും. ഇതിന് ശേഷം ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ രാഹുൽ​ഗാന്ധി ഡൽഹിയിലേക്ക് തിരിച്ചുപോകും. കഴിഞ്ഞ രണ്ട് ദിവസവും രാഹുലിന്റെ റോഡ് ഷോയ്ക്ക് വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. രാഹുലിന്റെ വരവോടെ മലബാറിലെ യുഡിഎഫ് പ്രവർത്തകർ ആവേശത്തിലാണ്. 

വയനാട്ടിലേക്കുള്ള റെയിൽവെ ലൈൻ, രാത്രിയാത്ര നിരോധനം, ആദിവാസി, കർഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഇന്നലെ പ്രതിനിധി സംഘവുമായി ചർച്ച നടത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. വയനാടിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കാമെന്ന് ഉറപ്പു നൽകിയതായും കെ സി വേണുഗോപാൽ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com