രാഹുല്‍ പറയട്ടെ; ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും തനി നിറം അറിയാമെന്ന് കെ സുരേന്ദ്രന്‍

രാഹുല്‍ പറയട്ടെ; ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും തനി നിറം അറിയാമെന്ന് കെ സുരേന്ദ്രന്‍

രാഹുല്‍ പറയട്ടെ, ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും തനി നിറം അറിയാമെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പരിഹസിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കിയത് ഞങ്ങളാണെന്നാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മേനി പറയുന്നത്. എന്നാല്‍ ഇവരുടെ തനിനിറം അറിയണമെങ്കില്‍ രാഹുല്‍ കേരളത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരൊക്കെ ചേര്‍ത്ത് അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലും ഇവിടെത്തന്നെ മല്‍സരിക്കുമെന്ന് ഒന്നു പറഞ്ഞു നോക്കണമെന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വയനാട്ടിലേക്ക് മല്‍സരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചതാണെന്ന് മേനി പറയുന്ന ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയുമൊക്കെ തനിനിറം അറിയണമെങ്കില്‍ രാഹുല്‍ കേരളത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരൊക്കെ ചേര്‍ത്ത് അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലും ഇവിടെത്തന്നെ മല്‍സരിക്കുമെന്ന് ഒന്നു പറഞ്ഞു നോക്കണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com