വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിലായത് സ്‌കൂളിലെ ബാത്ത് റൂമില്‍ നിന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പിഡിപ്പ സംഭവത്തില്‍ പ്രതി അറസ്റ്റില്‍
വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിലായത് സ്‌കൂളിലെ ബാത്ത് റൂമില്‍ നിന്ന്

ആലപ്പുഴ: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പിഡിപ്പ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ആലപ്പുഴ കാര്‍മല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ്  തോലത്ത് വീട്ടില്‍ നെപ്ട്യൂണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്. ആലപ്പുഴ സൗത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്

കഴിഞ്ഞ മാര്‍ച്ച് 31ന് നടന്ന സംഭവത്തില്‍ പ്രതിയെ കുറിച്ച് യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുകയും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം സ്‌കൂള്‍ തുറന്ന ദിവസം തന്നെ പ്രതി സ്‌കൂളില്‍ എത്തുകയും സമാനമായ രീതിയില്‍ മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. 

ആദ്യ സംഭവത്തിലെ പെണ്‍കുട്ടി പ്രതിയെ തിരിച്ചറിയുകയും അധ്യാപകരെയും മാതാപിതാക്കളേയും വിവരം അറിയിക്കുകയും ചെയ്തതോടെ പ്രതി സ്‌കൂളിലെ ബാത്ത് റൂമില്‍ ഓടിക്കയറി. പിന്നീട് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com