വ​സ്തു​നി​ഷ്ഠ നി​ഗ​മ​ന​ത്തേ​ക്കാ​ൾ വ്യ​ക്തി​നി​ഷ്ഠ തീ​ർ​പ്പു​കൾ ന​ട​പ്പാ​ക്കു​ന്നു ; തിരുത്തൽ നടപടി വേണം ; കേരള നേതൃത്വത്തെ കുറ്റപ്പെടുത്തി സിപിഎം കേന്ദ്രക്കമ്മിറ്റിയിൽ വിഎസിന്റെ കത്ത്

എ​ന്തു​കൊ​ണ്ട് ഇ​ത്ര​യും വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​യെ​ന്ന് സ​ത്യ​സ​ന്ധ​മാ​യി പ​രി​ശോ​ധി​ക്ക​പ്പെ​ട​ണം. ജ​ന​ങ്ങ​ളി​ൽ ഇ​റ​ങ്ങി​ച്ചെ​ന്ന് പ്ര​വൃ​ത്തി​ക്കാ​ൻ പാ​ർ​ട്ടി​ക്ക് സാ​ധി​ക്ക​ണം
വ​സ്തു​നി​ഷ്ഠ നി​ഗ​മ​ന​ത്തേ​ക്കാ​ൾ വ്യ​ക്തി​നി​ഷ്ഠ തീ​ർ​പ്പു​കൾ ന​ട​പ്പാ​ക്കു​ന്നു ; തിരുത്തൽ നടപടി വേണം ; കേരള നേതൃത്വത്തെ കുറ്റപ്പെടുത്തി സിപിഎം കേന്ദ്രക്കമ്മിറ്റിയിൽ വിഎസിന്റെ കത്ത്

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പരാജയം വിലയിരുത്താൻ ചേർന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോ​ഗത്തിൽ സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമർശനവുമായി വി എസ് അച്യുതാനന്ദന്റെ കത്ത്. വ​സ്തു​നി​ഷ്ഠ നി​ഗ​മ​ന​ത്തേ​ക്കാ​ൾ വ്യ​ക്തി​നി​ഷ്ഠ തീ​ർ​പ്പു​ക​ളാ​ണ് പാ​ർ​ട്ടി​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ക​ത്തി​ൽ വി ​എ​സ് കു​റ്റ​പ്പെ​ടു​ത്തി.

എ​ന്തു​കൊ​ണ്ട് ഇ​ത്ര​യും വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​യെ​ന്ന് സ​ത്യ​സ​ന്ധ​മാ​യി പ​രി​ശോ​ധി​ക്ക​പ്പെ​ട​ണം. ജ​ന​ങ്ങ​ളി​ൽ ഇ​റ​ങ്ങി​ച്ചെ​ന്ന് പ്ര​വൃ​ത്തി​ക്കാ​ൻ പാ​ർ​ട്ടി​ക്ക് സാ​ധി​ക്ക​ണം. തെ​റ്റു​തി​രു​ത്താ​നു​ള്ള ന​ട​പ​ടി പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​വ​ണം. മൂ​ല​ധ​ന ശ​ക്തി​ക​ൾ​ക്ക് പാ​ർ​ട്ടി അ​ക​പ്പെ​ട്ടു പോ​ക​രു​തെ​ന്നും വി എ​സ് അച്യുതാനന്ദൻ കത്തിൽ ആ​വ​ശ്യ​പ്പെ​ട്ടു.  

കേരളത്തിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് പരിശോധിക്കണമെന്ന് വിഎസ് കത്തിൽ ആവശ്യപ്പെട്ടു. പാർട്ടി അതിന്‍റെ നയപരിപാടികളിൽ നിന്ന് വ്യതിചലിച്ചുവെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. മൂന്ന് പേജുള്ള ഈ കത്ത് കേന്ദ്രകമ്മിറ്റിയിൽ വിതരണം ചെയ്തു. അതേസമയം  ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായത് താല്‍ക്കാലികമായ രാഷ്ട്രീയ തിരിച്ചടി മാത്രമാണെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ കേരളഘടത്തിന്‍റെ നിലപാട്. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ശക്തമായി തിരിച്ചുവരുമെന്നും കേരള നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സു​മാ​യു​ള്ള ധാ​ര​ണ​യാ​ണ് തെരഞ്ഞെടുപ്പിൽ  വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​യ​തെ​ന്ന് ത്രി​പു​ര ഘ​ട​കം കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ത​മി​ഴ്നാ​ട്ടി​ലെ സ​ഖ്യം ചൂ​ണ്ടി​ക്കാ​ട്ടി ഇ​തി​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ്ര​തി​രോ​ധി​ച്ചു. എ​തി​രാ​ളി​ക​ളെ നേ​രി​ടാ​ൻ ത​ക്ക സാ​മ്പ​ത്തി​ക ശേ​ഷി​യു​ണ്ടാ​യി​ല്ലെ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ ബം​ഗാ​ൾ ഘ​ട​കം പ​റ​ഞ്ഞു.

തെര‍ഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി വെള്ളിയാഴ്ചയാണ് സിപിഎം കേന്ദ്രക്കമ്മിറ്റി ആരംഭിച്ചത്. യോ​ഗം ഇന്ന് സമാപിക്കും. സംസ്ഥാന ഘടകങ്ങളുടെ റിപ്പോർട്ടിൻരെയും ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ പാർട്ടിയിൽ നടപ്പാക്കേണ്ട തിരുത്തൽ നടപടികൾക്ക് യോ​ഗം രൂപം നൽകും.  അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ളെ പാ​ർ​ട്ടി​യോ​ട്  അ​ടു​പ്പി​ക്കാ​ൻ ല​ക്ഷ്യം​വെ​ച്ചു​ള്ള ക​ർ​മ​പ​രി​പാ​ടി​യും കേ​ന്ദ്ര ക​മ്മി​റ്റി ത​യാ​റാ​ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com