അറബിക്കടലില്‍ ന്യൂനമര്‍ദം : മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം : അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ലക്ഷദ്വീപിലെ അമിനിദ്വീപിനോട് 240 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറിയാണ് ന്യൂനമര്‍ദം രൂപം കൊണ്ടതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ന്യൂനമര്‍ദം ആകുമെന്നും, 24 മണിക്കൂറിനകം ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്നുമാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. 

ഈ പശ്ചാത്തലത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. 

മേല്‍ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു .

9th June - തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ,മദ്ധ്യ കിഴക്ക് അറബിക്കടല്‍, തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ , ലക്ഷദ്വീപ് ,കേരളകര്‍ണ്ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35-45 kmph വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്

10th June  തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ,മദ്ധ്യ കിഴക്ക് അറബിക്കടല്‍, തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ , ലക്ഷദ്വീപ് ,കേരളകര്‍ണ്ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 50 kmph വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്.

തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35 - 45 kmph വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്.

11th June മദ്ധ്യ കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 55 65 kmph വേഗതയിലും, 
തെക്ക് അറബിക്കടല്‍ , മദ്ധ്യ പടിഞ്ഞാറ് അറബിക്കടല്‍ ,ലക്ഷദ്വീപ് ,കേരളകര്‍ണ്ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 50 kmph വേഗതയിലും , തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35  45 kmph വേഗതയിലും കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com