അവധി ചോദിച്ച് നിരന്തരം ഫോണ്‍വിളികള്‍; അപേക്ഷയുമായി കളക്ടര്‍; കുറിപ്പ്

അവധി പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്, അതുണ്ടെങ്കില്‍ തീര്‍ച്ചയായും അവധി പ്രഖ്യാപിക്കും
അവധി ചോദിച്ച് നിരന്തരം ഫോണ്‍വിളികള്‍; അപേക്ഷയുമായി കളക്ടര്‍; കുറിപ്പ്

തൃശൂര്‍: കാലവര്‍ഷം എത്തിയതോടെ അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കലക്ട്രേറ്റിലേക്ക് വിളിക്കുന്നവരോട് അപേക്ഷയുമായി തൃശൂര്‍ കലക്ടര്‍ അനുപമ ഐഎഎസ്. ഇത്തരം കോളുകള്‍ നിരന്തരം വരുമ്പോള്‍ അടിയന്തരാവശ്യങ്ങള്‍ക്കായി വിളിക്കുന്നവര്‍ക്ക് കോള്‍ ലഭിക്കാതെ വരുന്നുണ്ടെന്ന് കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ തവണ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വീണ്ടും പോസ്റ്റ് ചെയ്തത്

മഴ കാരണം അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകളാണ് കലക്ട്രേറ്റിലേക്കെത്തുന്നത്. അവധി പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്, അതുണ്ടെങ്കില്‍ തീര്‍ച്ചയായും അവധി പ്രഖ്യാപിക്കും. നിങ്ങളെ അപകടത്തിലാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ഞങ്ങളെ വിളിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. സ്വാതന്ത്ര്യത്തിനൊപ്പം ഉത്തരവാദിത്തവും ഉണ്ടെന്ന് ഓര്‍മ്മിക്കുക. മഴക്കെടുതി മൂലം അപകടത്തില്‍പ്പെട്ട ഒരാളുടെ  30 സെക്കന്‍ഡ് പോലും വിലപ്പെട്ടതാണ്. അതുകൊണ്ട് ഇനി അവധിക്ക് വേണ്ടി വിളിക്കുമ്പോള്‍, അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് തടസ്സമാകാതിരിക്കാന്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്ന് അനുപമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 
 

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, 

മഴ കാരണം അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകളാണ് കലക്ട്രേറ്റിലേക്കെത്തുന്നത്. അവധി പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്, അതുണ്ടെങ്കില്‍ തീര്‍ച്ചയായും അവധി പ്രഖ്യാപിക്കും. നിങ്ങളെ അപകടത്തിലാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. 

പക്ഷേ ഇത്തരം ആവശ്യങ്ങള്‍ക്കായി നിരന്തരമുള്ള കോളുകള്‍ വരുന്നത് മൂലം വളരെ ഗൗരവമേറിയ വിഷയങ്ങള്‍ അറിയിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുകയാണ്. കാണാതായ ആളുകളെക്കുറിച്ചോ മഴക്കാല അപകടങ്ങളെക്കുറിച്ചോ ഉള്ള കോളുകള്‍ ഞങ്ങളിലേക്കെത്താതെ പോകുന്നു. 

ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ഞങ്ങളെ വിളിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. സ്വാതന്ത്ര്യത്തിനൊപ്പം ഉത്തരവാദിത്തവും ഉണ്ടെന്ന് ഓര്‍മ്മിക്കുക. മഴക്കെടുതി മൂലം അപകടത്തില്‍പ്പെട്ട ഒരാളുടെ  30 സെക്കന്‍ഡ് പോലും വിലപ്പെട്ടതാണ്. അതുകൊണ്ട് ഇനി അവധിക്ക് വേണ്ടി വിളിക്കുമ്പോള്‍, അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് തടസ്സമാകാതിരിക്കാന്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com