നഴ്‌സുമാരുടെ സംഘടനയിലെ മൂന്നുകോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: കേസെടുത്ത് അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ് 

നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്
നഴ്‌സുമാരുടെ സംഘടനയിലെ മൂന്നുകോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: കേസെടുത്ത് അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ് 

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്. നഴ്‌സുമാരുടെ സംഘടന മൂന്നുകോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന പരാതിയില്‍  കേസെടുത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് എഡിജിപി ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഡിജിപിയുടെ നിര്‍ദേശം. കേസ് നാളെ രജിസ്റ്റര്‍ ചെയ്യും.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലധികം രൂപ ദേശീയ നേതൃത്വം വെട്ടിച്ചെന്നായിരുന്നു പരാതി. കേസില്‍ സമഗ്രമായ അന്വേഷണവും രേഖകളുടെ ഫോറന്‍സിക് പരിശോധനയും നടത്തണമെന്ന് ക്രൈംബ്രാഞ്ച് എഡിജിപിയുടെ ശുപാര്‍ശയില്‍ പറയുന്നു. നിലവിലെ അന്വേഷണത്തോട് ജാസ്മിന്‍ ഷാ സഹകരിക്കുന്നില്ലെന്നും ശുപാര്‍ശയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരമൊരു പരാതിയില്‍ അന്വേഷണം നടത്തണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. വരവ് ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യപ്പെടണം. എന്നാല്‍ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകുവെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഘടനയുടെ വൈസ് പ്രസിഡന്റ്  നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ആദ്യം അന്വേഷണം നടത്തിയത്. 

പ്രാഥമിക അന്വേഷണത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന്് അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിക്ക് അന്വേഷണം കൈമാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com