പാഠപുസ്തകങ്ങളുമായി പോയ വാന്‍ കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

വാന്‍ ഓടിച്ചിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താര്‍(38)ആണ് മരിച്ചത്
പാഠപുസ്തകങ്ങളുമായി പോയ വാന്‍ കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വാന്‍ ഓടിച്ചിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താര്‍(38)ആണ് മരിച്ചത്. കൂടെ വണ്ടിയിലുണ്ടായിരുന്ന പത്തനംതിട്ട ആങ്ങമൊഴി സ്വദേശി ഷിയാസ്(16) ന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറത്തെ ചങ്ങരംകുളത്ത് ദേശീയ പാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. 

അടൂര്‍- കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് ബസും സ്‌കൂള്‍ പുസ്തകങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്. വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തില്‍ വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ സത്താര്‍ മരിച്ചിരുന്നു. സത്താറിന്റെ മൃതദേഹം ചങ്ങരംകുളം സണ്‍ റൈസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ഷിയാസ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com