മകളുടെ വിവാഹ ദിവസം അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍, മരണ വിവരം അറിയിക്കാതെ വിവാഹം നടത്തി

സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം
മകളുടെ വിവാഹ ദിവസം അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍, മരണ വിവരം അറിയിക്കാതെ വിവാഹം നടത്തി

പാരിപ്പള്ളി: മകളുടെ വിവാഹ ദിവസം അച്ഛനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറക്കര ഉളിയനാട് പ്രസാദ് ഭവനില്‍ ബി.ശിവപ്രസാദ് (44)നെയാണ് മകളുടെ വിവാഹ ദിവസം രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അച്ഛന്റെ മരണ വിവരം മകളെ അറിയിക്കാതെ വിവാഹം നടത്തി. 

മകള്‍ നീതുവിന്റെ വിവാഹം ആനന്ദവിലാസം ഭഗവതീക്ഷേത്ര ഓഡിറ്റോറിയത്തില്‍ രാവിലെ 11നാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാവിലെ ഏഴരയോടെ ചിറക്കര ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ കുടുംബവീട്ടില്‍ ശിവപ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

വിവാഹ ദിവസം രാവിലെ ആറിന് വീട്ടില്‍ നിന്ന് ബൈക്കുമായി പോയതായിരുന്നു ശിവപ്രസാദ്. ഫോണില്‍ വിളിച്ചിട്ട് ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. കുടുംബ വീടിന് മുന്നില്‍ ബൈക്ക് ഇരിക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം എന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com