യുവാവിന് പരസഹായമില്ലാതെ നടക്കാം; നിപ ബാധിതന്റെ ആരോഗ്യനിലയില്‍ പുരോഗതി; ഐസലേഷന്‍ വാര്‍ഡില്‍ ഒരാള്‍ കൂടി

 കൊച്ചിയില്‍ നിപ ബാധിച്ച യുവാവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി -  പരസഹായമില്ലാതെ നടന്ന് തുടങ്ങിയതായി ഡോക്ടര്‍മാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:  കൊച്ചിയില്‍ നിപ ബാധിച്ച യുവാവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. പരസഹായമില്ലാതെ നടന്ന് തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.  വരാപ്പുഴ സ്വദേശിയാണ്. മെഡിക്കല്‍ കോളേജില്‍ ഐസലേഷന്‍ വാര്‍ഡില്‍ 8 രോഗികളാണുള്ളത്. ഇവരുടെ നില സ്‌റ്റേബിളായി തുടരുന്നു. 

എറണാകുളം മെഡിക്കല്‍ കോളജില്‍ പുതുതായി പ്രവേശിപ്പിച്ച ഒരു രോഗിയുടേതടക്കം ഇന്ന് അഞ്ച് സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ്, ഇടുക്കി ജില്ലാ ആസ്പത്രി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ സാമ്പിളുകളും  എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ  രണ്ടാം ഘട്ട പരിശോധനക്കായി ശേഖരിച്ച സാമ്പിളും ഉള്‍പ്പെടുന്നു.കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 30 പേരെ കിടത്താവുന്ന പുതിയ ഐസലേഷന്‍ വാര്‍ഡ് സജ്ജമായതിനെതുടര്‍ന്ന്. ട്രയല്‍ റണ്‍ നടത്തി. രോഗി ആംബുലിസില്‍ എത്തുന്നത് മുതല്‍ ഐസലേഷന്‍ വാര്‍ഡില്‍ എത്തുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളും കാര്യക്ഷമമാക്കുന്നതിനായിട്ടാണ് ട്രയല്‍ റണ്‍ നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com