സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവര്‍ ജീര്‍ണതയുടെ പ്രതീകം; അഴിമതി തുടച്ച് നീക്കി; യുഡിഎഫിനെ കൊട്ടി സര്‍ക്കാരിന്റെ പ്രോഗസ്സ് റിപ്പോര്‍ട്ട്

സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവര്‍ ജീര്‍ണതയുടെ പ്രതീകം; അഴിമതി തുടച്ച് നീക്കി; യുഡിഎഫിനെ കൊട്ടി സര്‍ക്കാരിന്റെ പ്രോഗസ്സ് റിപ്പോര്‍ട്ട്

യുഡിഎഫ് സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ ഉള്ള നാടിന്റെ അവസ്ഥ, ജീര്‍ണത ആരും മറക്കാനിടയില്ല. നാം കേരളീയരാണ് എന്ന് പറയാന്‍ മടിച്ചിരുന്ന കാലമായിരുന്നു അത്

തിരുവനന്തപുരം: ജീര്‍ണതയുടെ കാലത്തുനിന്ന് കേരളം പുരോഗതിയിലേക്ക് നീങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സാര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ പ്രേഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വിസകനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എയര്‍പോര്‍ട്ടിനുള്ള റിപ്പോര്‍ട്ട് തയ്യാറായി. അടുത്ത നടപടിക്രമങ്ങളിലേക്ക് ഉടന്‍ കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 2016 തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസ്ഥ പരിഗണിക്കേണ്ടതുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ ഉള്ള നാടിന്റെ അവസ്ഥ, ജീര്‍ണത ആരും മറക്കാനിടയില്ല. നാം കേരളീയരാണ് എന്ന് പറയാന്‍ മടിച്ചിരുന്ന കാലമായിരുന്നു അത്. നാടിന്റെ പ്രതീകങ്ങളായ കാര്യങ്ങളെപ്പറ്റി വന്ന വാര്‍ത്തകള്‍ അവമതിപ്പുണ്ടാക്കുന്നവയായിരുന്നു. ജീര്‍ണതയുടെ പ്രതീകമായിരുന്നരാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത്. അഴിമതി ഇല്ലാത്ത നാടായി കേരളം പുറത്ത് അറിയപ്പെടുന്നു.

ഇപ്പോള്‍ അതില്‍നിന്നെല്ലാം ഒരുപാട് മാറി. നാട് എന്ന് നിലക്ക് നേടിയ നേട്ടങ്ങളാണ് ഇതെല്ലാം. എല്‍ഡിഎഫ് സര്‍ക്കാരിനെപ്പറ്റി നാടിന് അവമതിപ്പുണ്ടാക്കുന്നതൊന്നും ചൂണ്ടിക്കാണിക്കാനില്ല എന്നതാണ് ഏറ്റവും വലിയ നേട്ടം. അഴിമതിക്കരായവര്‍ സംരക്ഷിക്കപ്പെടില്ല എന്നൊരു പൊതുനില വന്നിട്ടുണ്ട്. അഴിമതിക്കരായിട്ടുള്ളവര്‍ തലപ്പത്തിരുന്നാല്‍ അഴിമതി നടക്കും. ഇന്ന് അഴിമതി പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊരു ചെറിയ കാര്യമല്ല.

പൊതുവിദ്യാലയങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റം രാജ്യത്താകെ ശ്രദ്ധിക്കുന്നതാണ്. 1,47,000 കുട്ടികള്‍ ഈ വര്‍ഷം പുതിയതായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നിട്ടുണ്ട്. ഇത് തന്നെയാണ് നമ്മള്‍ ലക്ഷ്യംവച്ച മാറ്റം. ഇനിയും കൂടുതല്‍ മികവിലേക്ക് നാം ഉയരേണ്ടതായിട്ടുണ്ട്. ആരോഗ്യ രംഗത്തും വന്നിട്ടുള്ള മാറ്റം പ്രകടമാണ്. ആര്‍ദ്രം മിഷനില്‍ക്കൂടി വന്നിട്ടുള്ള മാറ്റം. കാത്ത് ലാബ് സൗകര്യങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവയിലൊക്കെ നല്ല മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com