കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 40 പേര്‍ക്ക് പരിക്ക്

കോട്ടയത്ത് നിന്ന്  തിരുവനന്തപുരത്തേക്ക് പോയ ബസും കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. 
കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 40 പേര്‍ക്ക് പരിക്ക്


കൊല്ലം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് നാല്‍പ്പത് പേര്‍ക്ക് പരിക്ക്. കൊട്ടാരക്കരയില്‍ പനവേലിയില്‍ വെച്ചാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന്  തിരുവനന്തപുരത്തേക്ക് പോയ ബസും കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. 

സാരമായി പരുക്കേറ്റ ആറുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ബാക്കിയുള്ളവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com