ജീവിച്ചിരിക്കെ സമൂഹമാധ്യമങ്ങളിൽ യാത്രാമൊഴിയും ആദരാഞ്​ജലിയും​; പരാതിയുമായി യുവാക്കൾ  

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ വാ​ഹ​ന​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രെ​ന്ന് പറഞ്ഞാണ് ഇവരുടെ ചിത്രങ്ങൾ പ്രചരിക്കുന്നത്
ജീവിച്ചിരിക്കെ സമൂഹമാധ്യമങ്ങളിൽ യാത്രാമൊഴിയും ആദരാഞ്​ജലിയും​; പരാതിയുമായി യുവാക്കൾ  

മ​ല​പ്പു​റം: ജീവിച്ചിരിക്കെ ആദരാഞ്​ജലി നേർന്ന് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിക്കുന്നതിൽ പരാതിയുമായി യുവാക്കൾ. മ​ല​പ്പു​റം മ​മ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്കളാണ് നി​ല​മ്പൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കിയത്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ വാ​ഹ​ന​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രെ​ന്ന് പറഞ്ഞാണ് ഇവരുടെ ചിത്രങ്ങൾ പ്രചരിക്കുന്നത്. 

ഫേ​സ്​​ബു​ക്കി​ലും വാ​ട്​​സ്​​ആ​പ്പി​ലുമടക്കം യുവാക്കളുടെ സെൽഫി പ്രചരിക്കുന്നുണ്ട്. അ​ജ്നാ​സ് ന​ടു​വ​ക്കാ​ട്, ജം​ഷീ​ർ തൃ​ക്കൈ​കു​ത്ത്, ജം​ഷി​ദ്​ കൂ​ളി​ക്ക​ൽ, ആ​സി​ഫ് ഓ​ടാ​യി​ക്ക​ൽ, അ​ഫ​ലു എ​ട​ക്ക​ര എ​ന്നി​വ​രു​ടെ സെ​ൽ​ഫിയാണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ എ​ന്ന രീ​തി​യി​യി​ൽ ഷെയർ ചെയ്യപ്പെടുന്നത്. 

ആദ്യം കാര്യമായെടുത്തില്ലെങ്കിലും ഞാ​യ​റാ​ഴ്ച പാ​ല​ക്കാ​ട്ട്​ ആം​ബു​ല​ൻ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇതേ ഫോ​ട്ടോ ഉപയോ​ഗിച്ച് യാ​ത്രാ​മൊ​ഴി​യും ആ​ദ​രാ​ജ്ഞ​ലി​ക​ളും കണ്ടതോടെയാണ് യുവാക്കൾ പരാതി നൽകിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com