നിപ രോഗലക്ഷണങ്ങളോടെ കഴിയുന്ന രണ്ട് പേരുടെ പരിശോധനാ ഫലം ഇന്ന്; രണ്ട് പേരുടെ സാമ്പിള്‍ കൂടി പരിശോധനയ്ക്കയച്ചു

തൃശൂരിലെ ആശുപത്രിയിലുള്ള ഒരാളുടെ കൂടി സാമ്പിളും പരിശോധനയ്ക്ക് അയച്ചു
നിപ രോഗലക്ഷണങ്ങളോടെ കഴിയുന്ന രണ്ട് പേരുടെ പരിശോധനാ ഫലം ഇന്ന്; രണ്ട് പേരുടെ സാമ്പിള്‍ കൂടി പരിശോധനയ്ക്കയച്ചു

കൊച്ചി: നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന രണ്ട് പേരുടെ കൂടി പരിശോധനാ ഫലം ഇന്ന് ലഭിക്കും. തൃശൂരിലും കളമശേരിയിലുമായി കഴിയുന്നവരുടെ പരിശോധനാ ഫലമാണ് ഇന്ന് പുറത്തു വരിക. 

നിപ രോഗലക്ഷണങ്ങള്‍ സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന ഏഴ് പേരില്‍ ഒരാളെ വാര്‍ഡിലേക്ക് മാറ്റി. അതേസമയം, നിപ്പാ വൈറസ് ബാധിതനായ യുവാവുമായി നേരിട്ടു സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഒരാളെ കൂടി മെഡിക്കല്‍ കോളെജിലെ ഐസൊ പേര്‍ലഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വരാപ്പുഴ സ്വദേശിയാണ് ഇയാള്‍. ഇയാളുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 

തൃശൂരിലെ ആശുപത്രിയിലുള്ള ഒരാളുടെ കൂടി സാമ്പിളും പരിശോധനയ്ക്ക് അയച്ചു. നിപ വൈറസ് ബാധിച്ച യുവാവുമായി ഇടപെഴകിയ 329 പേരിലും നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും 21 ദിവസം ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഒരേസമയം 30 പേരെ കിടത്താന്‍ സാധിക്കുന്ന ഐസൊലേഷന്‍ വാര്‍ഡ് കളമശേരി മെഡിക്കല്‍ കോളെജില്‍ തുടങ്ങുകയും ചെയ്തു. 

നിപ വൈറസിന്റെ ഉറവിടം തേടി പറവൂരിലും, തൊടുപുഴയിലും വൗവ്വാലുകളെ പിടികൂടി സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ബുധനാഴ്ച വരയ്ക്കാം ആരോഗ്യത്തിനായി എന്ന പേരില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com