കൊച്ചി : തിരുവനന്തപുരം പേട്ടയില്‍ രണ്ടുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന്റേതാണ് നടപടി. ചീഫ് സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് എന്നിവരെ കേസില്‍ കക്ഷിചേര്‍ത്തു.
ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കെഎസ് ഇബി ശക്തമായ നടപടികള്‍ കൊക്കൊള്ളണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍നടപടികള്‍ക്കായി കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണയ്ക്ക് വിട്ടു. മഴക്കാലത്ത് വൈദ്യുതി ലൈന്‍ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കെഎസ്ഇബിയോട് കോടതി ആവശ്യപ്പെട്ടു.
കെട്ടിക്കിടന്ന മഴവെള്ളത്തിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണ് ഷോക്കേറ്റാണ് തിരുവനന്തപുരത്ത് ഇന്നലെ രണ്ടുപേര്‍ മരിച്ചത്. തിരുവനന്തപുരം പേട്ട മൂന്നാംമനയ്ക്കല്‍ കാവടിയില്‍ പ്രസന്നകുമാരി (65), പേട്ട പുള്ളി ലെയ്നില്‍ തൃപ്തിയില്‍ രാധാകൃഷ്ണന് ആചാരി (70) എന്നിവരാണു മരിച്ചത്. പേട്ട പുള്ളി ലെയ്നില്‍ നിന്നു ചാക്ക സ്കൂളിനു സമീപത്തേക്കുള്ള ഇടവഴിയിലേക്കു ത്രീഫേസ് വൈദ്യുതി ലൈന്‍ പൊട്ടിവീണാണു ദുരന്തം സംഭവിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ