80 ശ​ത​മാ​ന​വും പാമോയിൽ, ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണയെന്ന് പരസ്യം; കൊ​ക്കോ റോ​സ് വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ നിരോധിച്ചു 

ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണയെന്ന് അ​വ​കാ​ശ​പ്പെടുന്ന ഉ​ൽ​പ്പ​ന്ന​ത്തി​ൽ 20 ശ​ത​മാ​നം മാ​ത്ര​മാ​ണ് വെ​ള്ളി​ച്ചെ​ണ്ണ​യു​ടെ സാ​ന്നി​ധ്യം
80 ശ​ത​മാ​ന​വും പാമോയിൽ, ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണയെന്ന് പരസ്യം; കൊ​ക്കോ റോ​സ് വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ നിരോധിച്ചു 

കൊ​ച്ചി: വെ​ളി​ച്ചെ​ണ്ണ​യെ​ന്ന വ്യാ​ജേ​ന വി​റ്റി​രു​ന്ന കൊ​ക്കോ റോ​സ് ബ്ലെ​ന്‍റ​ഡ് എ​ഡി​ബി​ൾ വെ​ജി​റ്റ​ബി​ൾ ഓ​യി​ലി​ന്‍റെ ഉ​ൽ​പ്പാ​ദ​ന​വും വി​ത​ര​ണ​വും നി​രോ​ധി​ച്ചു. 80 ശ​ത​മാ​ന​വും പാമോയി​ലാണെന്ന് ക​ണ്ട​ത്തി​യ​തോ​ടെ​ ഉൽപന്നം നിരോധിച്ചതായി ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. പ​ട്ടി​മ​റ്റ​ത്തെ പാ​ൻ ബി​സ് കോ​ർ​പ​റേ​ഷ​ൻ എ​ന്ന സ്ഥാ​പ​നത്തിനെതിരെയാണ് നടപടി.

ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഉ​ൽ​പ്പ​ന്നം വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ചി​രു​ന്ന​തെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണയെന്ന് അ​വ​കാ​ശ​പ്പെടുന്ന ഉ​ൽ​പ്പ​ന്ന​ത്തി​ൽ 20 ശ​ത​മാ​നം മാ​ത്ര​മാ​ണ് വെ​ള്ളി​ച്ചെ​ണ്ണ​യു​ടെ സാ​ന്നി​ധ്യം. എന്നാൽ വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​യാ​ണ് ഇതിന് ഉ​പ​ഭോ​ക്താ​ക്കളിൽ നിന്ന് ഈ​ടാ​ക്കി​യി​രു​ന്ന​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com